27.7 C
Qatar
Thursday, April 16, 2026

ഖത്തറിൽ നിന്നും ഉംറക്ക് പോയ കുടുംബത്തിലെ പിഞ്ചുകുഞ്ഞടക്കം 4 പേർ വാഹനാപകടത്തിൽ മരിച്ചു

- Advertisement -

സൗദി അറേബ്യ: ഖത്തറിൽ നിന്ന് മദീനയിലേക്ക് ഉംറ നിർവഹിക്കാൻ പോകുകയായിരുന്ന മംഗലാപുരം സ്വദേശികളായ കുടുംബത്തിലെ 3 മാസം പ്രായമുള്ള കുഞ്ഞ് ഉൾപ്പെടെ നാല് പേർ വാഹനാപകടത്തിൽ മരിച്ചു. ബുധനാഴ്ച രാത്രി റിയാദിന്റെ പ്രാന്തപ്രദേശത്തുള്ള സുൽഫയിലാണ് അപകടം നടന്നത്.

മംഗളൂരുവിനടുത്ത് ഹാലേയങ്ങാടി തോക്കൂർ സ്വദേശികളായ ഷമീമിന്റെയും സറീനയുടെയും മകൾ ഹിബ (29), ഭർത്താവ് മുഹമ്മദ് റമീസ് (34), മക്കളായ ആരുഷ് (3), റാഹ (മൂന്ന് മാസം) എന്നിവരാണ് മരിച്ചത്. കൂടാതെ, കാറിലുണ്ടായിരുന്ന ഹിബയുടെ സഹോദരി ശബ്ദ‌നത്തിന്റെ മകൾ ഫാത്തിമ (19) ഗുരുതര പരിക്കുകളോടെ റിയാദിലെ ആശുപത്രിയിൽ ചികിത്സയിലാണ്. ഭാഗ്യവശാൽ കാറിലുണ്ടായിരുന്ന ഹിബയുടെ സഹോദരി ലുബ്‌നയുടെ മകൻ ഈസ (4) പരിക്കേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെടുകയുമായിരുന്നു.

- Advertisement -

ചൊവ്വാഴ്ച‌ ഫജർ നമസ്‌കരിച്ച ശേഷമാണ് കുടുംബം ഉംറ യാത്ര ആരംഭിച്ചത്. ചൊവ്വാഴ്ച രാത്രി റിയാദിലെത്തിയ ഇവർ ഒരു കുടുംബവീട്ടിൽ താമസിച്ച് ബുധനാഴ്ച രാവിലെ റിയാദിൽ നിന്ന് ഉംറയിലേക്കുള്ള യാത്ര പുനരാരംഭിക്കുകയായിരുന്നു.

Content Highlights: Family from Mangaluru Dies in Tragic Road Accident in Saudi Arabia

Latest news
MORE IN LATEST NEWS

MOST POPULAR