22.4 C
Qatar
Friday, April 17, 2026

അറബ് കപ്പ് ടൂർണമെന്റിന് ഖത്തർ ആദിധേയത്വം വഹിക്കുമെന്ന് ‘ഫിഫ’

- Advertisement -

ദോഹ : ഖത്തറിന്റെ കായിക രംഗത്തെ കുത്തിപ്പിന് മറ്റൊരു സുപ്രധാന അവസരമായി അടുത്ത വർഷത്തെ അറബ് ടൂർണമെന്റിന് രാജ്യം ആദിധേയത്വം വഹിക്കുന്നു. അടുത്ത വർഷം ഡിസംബർ മാസത്തിൽ സംഘടിപ്പിക്കുന്ന മത്സരത്തിൽ ലോകകപ്പിനുള്ള ഡ്രസ് റിഹേഴ്‌സൽ മേഖലയിൽ 22 ടീമുകളും പങ്കെടുക്കുമെന്നും ഫിഫ അധികൃതർ അറിയിച്ചു.

അതേസമയം ഖത്തറിൽ ആദ്യം നടക്കുന്ന ലോകകപ്പ് മത്സരത്തിന് ശേഷം നടക്കുന്ന മത്സരമെന്ന നിലയ്ക്ക് ലോകകപ്പിനായുള്ള ഞങ്ങളുടെ തയ്യാറെടുപ്പുകളുടെ അന്തിമ പരീക്ഷണം കൂടിയാണ് അറബ് ക്ലബ് ടൂർണമെന്റെന്ന് ഖത്തര്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് ഷെയ്ഖ് ഹമദ് ബിന്‍ ഖലീഫ ബിന്‍ അഹമ്മദ് അല്‍ താനി പറഞ്ഞു.

- Advertisement -

അറബ് കപ്പ് ടൂർണമെന്റിനായി അള്‍ജീരിയ, ബഹ്റൈന്‍, കൊമോറോസ്, ജിബൂട്ടി, ഈജിപ്ത്, ഇറാഖ്, ജോര്‍ദാന്‍, കുവൈത്ത്, ലെബനന്‍, ലിബിയ, മൗറിറ്റാനിയ, മൊറോക്കോ, ഒമാന്‍, ഫലസ്തീന്‍, ഖത്തര്‍, സൗദി അറേബ്യ, സൊമാലിയ, സുഡാന്‍, സിറിയ, ടുണീഷ്യ, യു.എ.ഇ, യെമന്‍ എന്നീ ടീമുകളാണ് മത്സരിക്കുന്നത്.

Latest news
MORE IN LATEST NEWS

MOST POPULAR