28.9 C
Qatar
Thursday, April 16, 2026

കേരളത്തിൽ നിന്നുള്ള എച്ച്എംസി ആരോഗ്യ പ്രവർത്തകരുടെ ആദ്യ സംഘം നാളെ ഖത്തറിലെത്തും

- Advertisement -

ദോഹ: അപ്രതീക്ഷിതമായി വന്ന കൊറോണ പ്രതിസന്ധിയില്‍ നാട്ടില്‍ അകപ്പെട്ട ഖത്തര്‍ ഹമദ് മെഡിക്കല്‍ കോര്‍പറേഷന്റെ (എച്ച്.എം.സി) മുന്‍നിര ആരോഗ്യ പ്രവര്‍ത്തകരുടെ ആദ്യ സംഘം  കേരളത്തില്‍ നിന്ന് നാളെ ഖത്തറില്‍ മടങ്ങിയെത്തും.

ബുധനാഴ്ച രാവിലെ 7.30 ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പുറപ്പെടുന്ന ഇന്‍ഡിഗോ വിമാനം പ്രാദേശിക സമയം 10.30നാണ് ദോഹയിലെത്തുക. ഡോക്ടര്‍മാരും നഴ്സുമാരും അവരുടെ കുടുംബങ്ങളും അടക്കം 170 ഓളം പേരാണ് ആദ്യ ഘട്ടത്തിൽ തിരികെ മടങ്ങുന്നത്.

- Advertisement -

ഖത്തറിലേക്കുള്ള വിമാനയാത്ര ടിക്കറ്റ് അവിടെത്തിയ ശേഷമുള്ള യാത്രികരുടെ ക്വാറന്റൈന്‍ ചെലവ് എന്നിവയെല്ലാം ഏറ്റെടുക്കുന്നത് എച്ച്.എം.സിയാണ്.
ഇന്ത്യൻ എംബസിയുമായി ഏകോപിപ്പിച്ച് ഫെഡറേഷൻ ഓഫ് ഇന്ത്യൻ നഴ്‌സസ് ഖത്തർ (ഫിൻക്യു) ആണ് ഫ്ലൈറ്റ് സംഘടിപ്പിക്കുന്നത്.  ഇന്ത്യയിൽ കുടുങ്ങിക്കിടക്കുന്ന മെഡിക്കൽ,  നോൺ മെഡിക്കൽ എച്ച്എംസി ജീവനക്കാരെ തിരികെ ഖത്തറിലേക്ക് കൊണ്ടുവരാനുള്ള  പദ്ധതിയിയുടെ ആദ്യഘട്ടമാണിത്.

നാട്ടിലുള്ള എച്ച്.എം.സിയുടെ എല്ലാ ആരോഗ്യപ്രവര്‍ത്തകരേയും മെഡിക്കല്‍ ഇതര ജീവനക്കാരേയും മൂന്ന് സംഘങ്ങളായി തിരികെ എത്തിക്കാനാണ് എച്ച്.എം.സി ഒരുങ്ങുന്നത്. ഇതിലെ ആദ്യ സംഘമാണ് നാളെ ഖത്തറിൽ എത്തുന്നത്.

- Advertisement -

English summary; First batch of HMC medical professionals from Kerala to reach Qatar on Wednesday

Latest news
MORE IN LATEST NEWS

MOST POPULAR