29.1 C
Qatar
Sunday, April 19, 2026

ഖത്തറിൽ വിവിധ ഭക്ഷ്യ സ്ഥാപനങ്ങളിൽ പരിശോധന നടത്തി ബലദിയ

- Advertisement -

ദോഹ: ഖത്തറിൽ വിവിധ മുനിസിപ്പാലിറ്റികളിലെ ഭക്ഷ്യ സ്ഥാപനങ്ങളിൽ പരിശോധന തുടർന്ന് ബലദിയ അധികൃതർ. അല്‍റയ്യാന്‍ മുനിസിപ്പാലിറ്റിയിൽ ജൂണില്‍ മാത്രം വിവിധ ഭക്ഷ്യസ്ഥാപനങ്ങളിലായി 1476 പരിശോധനകളാണ് അധികൃതർ നടത്തിയതതെന്ന് മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയം വ്യക്തമാക്കി.

പരിശോധനയിൽ 45 നിയമലംഘനങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ 35 ലംഘനങ്ങള്‍ അനുരഞ്ജനത്തിലൂടെ പരിഹരിച്ചു. നാലെണ്ണത്തിന് മേലെ ആവശ്യമായ നിയമനടപടികള്‍ക്കായി ബന്ധപ്പെട്ട സുരക്ഷാ അതോറിറ്റികള്‍ക്ക് കൈമാറി. ആരോഗ്യ സംബന്ധിയായ വിവിധ നിയമലംഘനങ്ങളെത്തുടര്‍ന്ന് ഒന്‍പത് സ്ഥാപനങ്ങളാണ് അടച്ചത്.

- Advertisement -

ഉപയോഗയോഗ്യമല്ലെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് 96 മൃഗങ്ങളുടെ മാംസവും 259 കിലോ മാംസവും നശിപ്പിക്കാന്‍ ഉത്തരവിട്ടു. 39 ഭക്ഷ്യസാമ്പിളുകള്‍ പരിശോധനയ്ക്കായി കേന്ദ്ര ലബോറട്ടറിയിലേക്ക് അയച്ചു. 54 പരാതികള്‍ സ്വീകരിക്കുകയും ഉചിതമായ നടപടികള്‍ സ്വീകരിക്കുകയും ചെയ്തു.

അല്‍ശമാല്‍ മുനിസിപ്പാലിറ്റിയിലെ മുനിസിപ്പല്‍ നിയന്ത്രണ വകുപ്പിലെ ആരോഗ്യ നിയന്ത്രണ വിഭാഗം ബുധനാഴ്ച വിവിധ ഭക്ഷ്യസ്ഥാപനങ്ങളില്‍ പരിശോധനാ നടത്തി. സ്ഥാപനങ്ങള്‍ ബന്ധപ്പെട്ട ആരോഗ്യപരിരക്ഷകള്‍ പാലിക്കുന്നുണ്ടോയെന്ന് നിരീക്ഷിക്കാനായിരുന്നു പരിശോധന. അല്‍ശമാല്‍ അറവുശാലകളില്‍ ഒന്‍പത് കന്നുകാലികളുടെ മാംസവും 3759 കിലോ മത്സ്യവും പരിശോധിച്ചു.

Latest news
MORE IN LATEST NEWS

MOST POPULAR