ദോഹ: 2008 മുതല്‍ ഖത്തര്‍ ഏകദേശം പത്തോളം പ്രാദേശിക- അന്തര്‍ദേശിയ വിഷയങ്ങളില്‍ മധ്യസ്ഥത വഹിച്ചതായി സര്‍ക്കാര്‍ ആശയവിനിമയ ഓഫീസ്( GCO). പല വിഭാഗങ്ങളും സ്ഥാപനങ്ങളും രാജ്യങ്ങളും തമ്മില്‍ മധ്യസ്ഥത വഹിക്കാനായി പ്രാദേശിക,അന്തര്‍ദേശിയ തലങ്ങളില്‍ ഖത്തര്‍ നയതന്ത്ര ശ്രമങ്ങള്‍ നടത്തുന്നുണ്ട്.
2008 മുതല്‍ ഖത്തര്‍ ഏകദേശം പത്തോളം പ്രാദേശിക,അന്തര്‍ദേശിക വിഷയങ്ങളില്‍ മധ്യസ്ഥത വഹിച്ചുവെന്ന് ഗ്രാഫിക് വെളിപെടുതുന്നു. 2009 ല്‍ ദോഹ ഉടമ്പടിയില്‍ ഒപ്പുവെച്ച സുഡാനും ചാഡും തമ്മിലുള്ള വിഷയത്തില്‍ ഖത്തര്‍ മധ്യസ്ഥത വഹിച്ചു. സുഡാനിലെ സമാധാന ചര്‍ച്ചകളില്‍ ഖത്തര്‍ നേതൃത്വപരമായ പങ്ക് വഹിച്ചിട്ടുണ്ട്. ഏറ്റവുമടുത്ത് അഫ്ഗാനിസ്ഥാനും താലിബാനും തമ്മില്‍ നേരിട്ടുള്ള ചര്‍ച്ചകള്‍ക്കും സൗകര്യമൊരുക്കിയിരുന്നു/
