ദോഹ:അമീർ,എച്ച് എച്ച് ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനിയും റിപ്പബ്ലിക് ഓഫ് ഇക്വറ്റോറിയൽ ഗ്വിനിയ എച്ച്ഇ ടിയോഡോറോ ഒബിയാങ് ങ്‌യുമ എംബസോഗോയും തിങ്കളാഴ്ച രാവിലെ അമീരി ദിവാനിൽ ഔദ്യോഗിക ചർച്ചാ സെഷൻ നടത്തി.കൂടിക്കാഴ്ചയുടെ തുടക്കത്തിൽ അമീർ രാഷ്ട്രപതിയേയും അദ്ദേഹം അനുഗമിച്ച സംഘത്തേയും സ്വാഗതം ചെയ്തു.വിവിധ മേഖലകളിലെ വികസനവും വളർച്ചയും ബന്ധപ്പെട്ട കാര്യങ്ങൾ ആണ് ഇരുരാജ്യങ്ങളുടെയും പ്രതിനിധികൾ ചർച്ച ചെയ്തത് .
ഊഷ്മളമായ സ്വീകരണത്തിനും ആതിഥ്യമര്യാദയ്ക്കും രാഷ്ട്രപതി അമീറിനോട് നന്ദി അറിയിച്ചു. ഉഭയകക്ഷി ബന്ധം വികസിപ്പിക്കാനും ശക്തിപ്പെടുത്താനുമുള്ള ഖത്തറിൻറെ ഉത്സാഹവും സഹകരണവും അഭിനന്ദാർഹമാണെന്നു ഗ്വിനിയൻ പ്രസിഡന്റ് ചര്ച്ചക്ക് ശേഷം പറഞ്ഞു .
