ദോഹ : മലപ്പുറം പാങ്ങ് സ്വദേശി ഉണ്ണിയാങ്ങൽ കുഞ്ഞിമോൾ എന്ന റംല മുഹമ്മദ് ഖത്തറിൽ അന്തരിച്ചു.ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് ഇന്ന് വെളുപ്പിന് അൽ വക്ര ഹമദ് ആശുപത്രിയിലായിരുന്നു
അന്ത്യം.
ഇൻഡസ്ട്രിയൽ ഏരിയ ഹമദ് ഹോസ്പിറ്റലിലെ എമർജൻസി വിഭാഗം മേധാവി ഡോ: കബീറിന്റെ ഭാര്യയാണ്. ഡോ. സാദിഖ്, ഷാഹിദ് അഹമദ് (എലഗെൻഷ്യ പവർ ഇന്റർനാഷണൽ), സാജിദ് (ഗൾഫാർ ഖത്തർ), സ്വഫാ മുക്താർ ഷഹീബ് അഹമദ് എന്നിവരാണ് മക്കൾ.
ഇന്ന് ളുഹർ നമസ്കാരത്തിന് ശേഷം അബുഹമൂർ പള്ളിയിൽ മയ്യിത്ത് നിസ്കാരം നടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.
