28.9 C
Qatar
Thursday, April 16, 2026

ദീപാവലി ആശംസ : വിമര്‍ശന വിധേയനായി ബൈഡന്‍.

- Advertisement -

വാഷിംങ്ങ്ടണ്‍ : അമേരിക്കന്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ജോ ബൈഡന്‍ ഇന്ത്യന്‍ ജനതയ്ക്ക് ദീപാവലി ആശംസയറിയിച്ചതിനെ തുടര്‍ന്ന് വിമര്‍ശന വിധേയനായി. ട്വിറ്ററില്‍ പോസ്റ്റ്‌ ചെയ്ത ദീപാവലി ആശംസയ്ക്ക് താഴെയാണ് അദ്ദേഹം വിമര്‍ശനമേറ്റുവാങ്ങിയത്.

ഹിന്ദുക്കളും, ജൈനമതക്കാരും, സിഖുകാരും, ബുദ്ധമതക്കാരുമായ ലക്ഷക്കണക്കിനു പേർ ദീപങ്ങളുടെ ഉത്സവം ആഘോഷിക്കുന്ന അവസരത്തിൽ ഞാൻ നിങ്ങൾക്ക് ദീപാവലി ആശംസ നേരുന്നു എന്നരംഭിച്ച്. നിങ്ങളുടെ പുതുവത്സരം പ്രതീക്ഷയും സന്തോഷവും സമൃദ്ധിയും കൊണ്ട് നിറയട്ടെ, സാൽ മുബാറക്ക് എന്നായിരുന്നു ബൈഡന്‍റെ ട്വിറ്റര്‍ പോസ്റ്റ്‌.

- Advertisement -

സാല്‍ മുബാറക്ക്‌ എന്നത് ഇസ്ലാമിക രീതിയിലുള്ള ആശംസയാണ് ഇത്തരത്തില്‍ ആശംസ അറിയിച്ചത് ശരിയായില്ല എന്നരീതിയിലാണ് വിമര്‍ശനങ്ങള്‍ ഉയര്‍ന്നത്. എന്നാല്‍ സാല്‍ മുബാറക്ക്‌ ഇസ്ലാം രീതിയുമായി ബന്ധമില്ലെന്നതും ബൈഡനെ പ്രതിരോധതിലാക്കി. ഗുജറാത്തില്‍ ദീപാവലിക്ക് അടുത്ത ദിവസം ആഘോഷിക്കുന്ന പുതുവത്സര ആശംസയാണ് സാല്‍ മുബാറക്ക്.

Latest news
MORE IN LATEST NEWS

MOST POPULAR