ദോഹ: ലോകത്തെ ഏറ്റവും തിരക്കേറിയ വി മാനത്താവളങ്ങളുടെ പട്ടികയിൽ വീണ്ടും ഇടം നേടി ഹമദ് അന്താരാഷ്ട്ര വിമാനത്താവളം. അന്താരാഷ്ട്ര വ്യോമ യാന മേഖലയിലെ പ്രശസ്‌ത ട്രാവൽ ഡാറ്റാ പ്രൊവൈഡർമാരായ ഒ.എ.ജിയുടെ പുതി യ റിപ്പോർട്ടിൽ ആദ്യ പത്തിൽ ഇടംപിടിച്ചാണ് ഹമദ് വിമാനത്താവളം വീണ്ടും അംഗീകാരം നേടിയത്.
പത്തു വിമാനത്താവളങ്ങളുടെ പട്ടികയിൽ ഒമ്പതാം സ്ഥാനത്താണ് ഹമദ് എയർപോർട്ട്. 2019ലെ റാങ്കിങ്ങിൽ 13-ാം സ്ഥാനത്തായിരുന്ന ഹമദ് വിമാനത്താവളം ഇത്തവണ 27.08 ലക്ഷം സീറ്റിങ്ങുമായി ഒ മ്പതിലേക്ക് ഉയർന്നു. വൺവേ എയർലൈൻശേഷി കണക്കിലെടുത്താണ് റാങ്കിങ് തയാറാക്കിയത്.
പട്ടികയിൽ ദുബൈയാണ് ഒന്നാം സ്ഥാന ത്ത്. തുടർച്ചയായി മൂന്നാം വർഷമാണ് ദു ബൈ മുന്നിലെത്തുന്നത്. 50.36 ലക്ഷം സീറ്റാണ് ദുബൈയുടെ ശേഷി. ലണ്ടൻ ഹീത്രു, സിംഗ പ്പൂർ ചാങ്ങി വിമാനത്താവളം എന്നിവയാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ എത്തിയിരിക്കുന്നത്.
Content Highlights: HIA ranks among top busiest international airports of 2023
