ഖത്തറിലെ ഉയർന്ന വാടക ചിലവ് ഇവിടെയുള്ള ചില ചെറുകിട ബിസിനസുകാരുടെ സാമ്പത്തിക ബാധ്യത വർദ്ധിപ്പിക്കുന്നുവെന്ന പരാതികൾ ഉയരുന്നു. കഴിഞ്ഞ വർഷം കോവിഡ് മഹാമാരി മൂലമുണ്ടായ സാമ്പത്തിക നഷ്ടത്തിന്റെ 50%പോലും ഇതുവരെയും വീണ്ടെടുക്കാൻ കഴിഞ്ഞില്ലെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു.
കഴിഞ്ഞ വർഷത്തെ ലോക്ക്ഡൗണും വിവിധ തരത്തിലുള്ള ബിസിനസുകൾ അടച്ചുപൂട്ടലും വരുമാനത്തെ പ്രതികൂലമായി ബാധിച്ചുവെന്നും വിപണി സ്ഥിരതയുള്ള സമയത്തുള്ള കോവിഡ് നിയന്ത്രണങ്ങൾ ക്രമേണ നീക്കിയെങ്കിലും പല സ്ഥാപനങ്ങളും കഷ്ടിച്ചാണ് വരുമാനമുണ്ടാക്കുന്നതെന്നും ഒരു ബിസിനസ് ഉടമ വിലപിക്കുന്നു.
വാണിജ്യ സ്ഥാപനങ്ങളെ വിവിധങ്ങളായ സാമ്പത്തിക ഘടകങ്ങൾ ബാധിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. നിലവിലെ സാഹചര്യങ്ങൾ അനുസരിച്ച് ഒരു ചെറിയ വരുമാനം കൊണ്ട് ബാധ്യതകൾ നിറവേറ്റുന്നത് സാമ്പത്തികമായി വെല്ലുവിളി നിറഞ്ഞതാണെന്നും അദ്ദേഹം
വ്യക്തമാക്കി.
ബാർബർ ഷോപ്പുകൾ, ഹാർഡ്വെയർ സ്റ്റോറുകൾ, ചായക്കടകൾ, റെസ്റ്റോറന്റുകൾ തുടങ്ങിയ ഖത്തറിലെ ചെറുകിട ബിസിനസുകളുടെ പ്രവർത്തനത്തെ ബാധിക്കുന്ന പ്രധാന കാരണങ്ങളിലൊന്നാണ് ഉയർന്ന വാടക മൂലമുള്ള ചിലവ്.
കഴിഞ്ഞ വർഷം പകർച്ചവ്യാധിയുടെ ആധിക്യത്തിൽ ചില സംരംഭങ്ങൾക്ക് വാടക നൽകുന്നതിൽ നിന്ന് മൂന്ന് മാസത്തെ ഇളവ് ലഭിച്ചിരുന്നു.
ചില ആളുകൾക്ക് മൂന്നുമാസത്തെ വാടക ഇളവ് ലഭിക്കുന്നതിനായി അവരുടെ ഭൂവുടമകളുമായി തർക്കിക്കേണ്ടി വന്നുവെന്നും ബിസിനസ്സ് ഉടമ വെളിപ്പെടുത്തുന്നു.
