35.4 C
Qatar
Sunday, April 19, 2026

അർജന്റീന – സൗദി അറേബ്യ ലോകകപ്പ് മത്സരത്തിനിടെ സൗദി പതാക കഴുത്തിലണിഞ്ഞ് ഖത്തർ അമീർ, വീഡിയോ വൈറൽ

- Advertisement -

അർജന്റീനക്കെതിരായ സൗദി അറേബ്യയുടെ ഖത്തർ ലോകകപ്പ് മത്സരത്തിനിടെ സൗദി പതാക കഴുത്തിലണിഞ്ഞ് ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽ താനി.

മത്സരം നടന്നുകൊണ്ടിരിക്കെ ഒരു ആരാധകൻ അമീറിന് സൗദി പതാക നൽകുകയായിരുന്നു. പതാക വാങ്ങിയ അമീർ അത് ഉയർത്തിക്കാണിച്ചതിന് ശേഷം കഴുത്തിൽ അണിഞ്ഞു.

- Advertisement -

വീഡിയോ ഇതിനോടകം തന്നെ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. ആരാധകൻ അമീറിന് പാതാക നൽകുന്നതും അദ്ദേഹം അത് കഴുത്തിൽ അണിഞ്ഞതിന് ആഹ്ലാദിക്കുന്ന ആരാധകർക്ക് നേരെ കൈ വീശിക്കാണിക്കുന്നതും വിഡിയോയിൽ കാണാൻ സാധിക്കും.

Content Highlights: His Highness the Amir Sheikh Tamim bin Hamad Al-Thani, wearing the Saudi flag during the Argentina vs Saudi Arabia match.

Latest news
MORE IN LATEST NEWS

MOST POPULAR