25.1 C
Qatar
Thursday, April 16, 2026

കോവിഡ് മഹാമാരിക്കാലത്തെ മികച്ച വ്യക്തിപരിചരണം, ഹമദ് മെഡിക്കൽ കോർപറേഷന്റെ കമ്യൂണിക്കബിൾ ഡിസീസ് സെന്ററിന് ഗോൾഡ് സർട്ടിഫിക്കറ്റ്

- Advertisement -

ദോഹ: കോവിഡ് മഹാമാരിക്കെതിരായ പോരാട്ടത്തിൽ മുൻപന്തിയിൽ നിൽക്കുന്ന ഹമദ് മെഡിക്കൽ കോർപ്പറേഷന്റെ (എച്ച്എംസി) കമ്യൂണിക്കബിൾ ഡിസീസ് സെന്ററിന് (സിഡിസി) പ്ലാനട്രീ ഇന്റർനാഷണലിന്റെ വ്യക്തി കേന്ദ്രീകൃത പരിചരണത്തിലെ മികവിനുള്ള ഗോൾഡ് സർട്ടിഫിക്കേഷൻ ലഭിച്ചു. അതിന്റെ പ്രവർത്തനത്തിന് ഈ അഭിമാനകരമായ അംഗീകാരം നേടുന്ന ലോകത്തിലെ ആദ്യത്തെ പകർച്ചവ്യാധി ചികിത്സാസൗകര്യങ്ങളുള്ള സ്ഥാപനങ്ങളിലൊന്നാണിത്.

“ഗോൾഡ് ലെവൽ പ്ലാനട്രീ സർട്ടിഫിക്കേഷൻ കമ്യൂണിക്കബിൾ ഡിസീസ് സെന്ററിന്റെ ശ്രദ്ധേയമായ നേട്ടമാണ്. മഹാമാരി സമയത്ത് അവർ എങ്ങനെയാണ് അവരുടെ സേവനങ്ങൾ നൽകിയതെന്ന് രാജ്യം മുഴുവൻ സാക്ഷ്യം വഹിച്ചതാണ്. സർട്ടിഫിക്കേഷൻ ആ കഠിനാധ്വാനത്തിന്റെ ഒരു സാക്ഷ്യം മാത്രമാണ്. ഈ നേട്ടത്തിൽ കൂടുതൽ പ്രശംസിക്കപ്പെടുന്നത് ആഗോള പ്രതിസന്ധി നേരിടുമ്പോഴും കമ്യൂണിക്കബിൾ ഡിസീസ് സെന്റർ വ്യക്തി കേന്ദ്രീകൃത പരിചരണം എന്ന തത്വം പാലിച്ചു എന്നതാണ്.” ഡെപ്യൂട്ടി ചീഫ് ഓഫ് ക്വാളിറ്റി, സെന്റർ ഫോർ പേഷ്യന്റ് എക്സ്പീരിയൻസ് ആൻഡ് സ്റ്റാഫ് എൻഗേജ്മെൻറ്, ഹമദ് ഹെൽത്ത് കെയർ ക്വാളിറ്റി ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ നാസർ അൽ നഈമി പറഞ്ഞു.

- Advertisement -

“സ്റ്റാഫ് എല്ലായ്പ്പോഴും രോഗിയുടെ അനുഭവത്തിന് മുൻഗണന നൽകുകയും ഓരോ രോഗിക്കും അവരുടെ ആവശ്യങ്ങൾക്കനുസരിച്ച് സേവനം നൽകുകയാണ് ചെയ്യുന്നത്.
കോവിഡ് പല തരത്തിൽ ഞങ്ങളെ വെല്ലുവിളിക്കുകയും ഞങ്ങൾ എങ്ങനെ പരിചരണം നൽകി എന്നതിനെ ബാധിക്കുകയും ചെയ്തു. സിഡിസിയിലെ ഞങ്ങളുടെ ജോലി പ്ലാനട്രീ ഇന്റർനാഷണൽ അംഗീകരിച്ചത് വ്യക്തി കേന്ദ്രീകൃത പരിചരണം ഏത് സാഹചര്യത്തിലും നൽകാമെന്ന് തെളിയിക്കുന്നു.” കമ്മ്യൂണിക്കബിൾ ഡിസീസ് സെന്ററിന്റെ മെഡിക്കൽ ഡയറക്ടർ മുന അൽ മസ്ലാമണി പറഞ്ഞു.

Latest news
MORE IN LATEST NEWS

MOST POPULAR