ദോഹ: ഗാർഹിക നിരീക്ഷണ ക്യാമറകളുടെയും ഉപകരണങ്ങളുടെയും സുരക്ഷിതമായ ഉപയോഗം ഉറപ്പാക്കുന്നതിന് വേണ്ടി ഉപകരണം വാങ്ങുന്നതിന് മുമ്പ് കമ്പനിയുടെ അംഗീകാരമുണ്ടോയെന്ന് പരിശോധിക്കാൻ ആഭ്യന്തര മന്ത്രാലയം പൗരന്മാരോടും ജീവനക്കാരോടും അഭ്യർത്ഥിച്ചു.
സെക്യൂരിറ്റി സിസ്റ്റംസ് ഡിപ്പാർട്ട്‌മെന്റിന്റെ വെബ്‌സൈറ്റ് (http://moi.gov.qa) സന്ദർശിച്ച് ആളുകൾക്ക് കമ്പനിയുടെ അംഗീകാരം പരിശോധിക്കണമെന്നും മന്ത്രാലയം ട്വിറ്ററില്‍ വ്യക്തമാക്കി.
