ദോഹ: ഖത്തറിൽ തൊഴിൽ സംബന്ധമായ പരാതികൾ മൊബൈൽ എസ്.എം.എസ് വഴി എങ്ങനെ നൽകാം എന്ന് വ്യക്തമാക്കി ഹുക്കൂമി. തങ്ങളുടെ ട്വിറ്റെർ അക്കൗണ്ടിലാണ് ഈ കാര്യം അധികൃതർ അറിയിച്ചത്.
92727 എന്ന നമ്പറിലേക്കാണ് പരാതികൾ അയക്കേണ്ടത്. ആദ്യം 5 എന്ന് ടൈപ്പ് ചെയ്തതിനു ശേഷം ഖത്തർ ഐ.ഡി നമ്പറോ, വിസ നമ്പറോ രേഖപ്പെടുത്തി പരാതി അയക്കാവുന്നതാണ്. കൂടാതെ 24 മണിക്കൂറും, വ്യത്യസ്ത ഭാഷകളിലും ഈ സേവനം ലഭ്യമാണ്.
ഹുകുമി വെബ്സൈറ്റ് : https://hukoomi.gov.qa/
