ദോഹ : ഖത്തറിലെ ഹമദ് വിമാനത്താവളത്തിൽ നവജാത ശിശുവിനെ കണ്ടെത്തിയ സംഭവത്തിൽ ഖത്തർ പ്രോസിക്യൂഷനെയും സർക്കാരിനെയും പ്രശംസിച്ച് മനുഷ്യാവകാശ കമ്മീഷൻ. സംഭവത്തിന്റെ തുടക്കം മുതൽ നിലപാട് ശക്തമാക്കിയ സർക്കാരിനെയും അന്വേഷണം ദ്രുതഗതിയിലെത്തിച്ച പബ്ലിക് പ്രോസിക്യൂഷനെയും അഭിനന്ദിച്ചുകൊണ്ടാണ് കമ്മീഷൻ രംഗത്ത് വന്നിരിക്കുന്നത്.
അന്താരാഷ്ട്രത്തലത്തിൽ വലിയ ചർച്ചയായ, വിമാനത്താവളത്തിൽ നവജാത കുഞ്ഞിനെ കണ്ടെത്തിയ സംഭവം കഴിഞ്ഞ ഒക്ടോബർ രണ്ടിനാണ് നടന്നത്. സംഭവത്തിൽ രാജ്യത്തിന്റെ നിലപാട് വ്യക്തമാക്കിയതിലൂടെ ഖത്തറിന്റെ യശസുയർത്തിയതായും, ഈ വിഷയത്തിൽ കമ്മീഷന്റെ മുഴുവൻ പിന്തുണയും മനുഷ്യാവകാശ കമ്മീഷന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെ അറിയിച്ചു.
