28.9 C
Qatar
Thursday, April 16, 2026

കേരളത്തില്‍ ഇന്ന് 5,440 പേര്‍ക്ക് കോവിഡ്.

- Advertisement -

തിരുവനന്തപുരം : കേരളത്തിലിന്ന് കോവിഡ് കേസുകള്‍ സ്ഥിതീകരിക്കുന്നതില്‍ നേരിയ കുറവ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 5,440 പേര്‍ക്കാണ് കോവിഡ് ബാധ സ്ഥിതീകരിച്ചിരിക്കുന്നത് . നാല് ജില്ലകളില്‍ അഞ്ഞൂറില്‍ അധികം രോഗബാധയാണ് റിപ്പോര്‍ട്ട് ചെയ്തത്.

48,798 സാമ്പിളുകളാണ് ഇന്നലെ പരിശോധന നടത്തിയത്. രോഗംസ്ഥിതീകരിച്ച 6,853 പേര്‍ രോഗമുക്തി നേടി. കോവിഡ് ബാധമൂലം 24 മരണവും ഇന്ന് റിപ്പോര്‍ട്ട് ചെയ്തു. ഏറ്റവും കൂടുതല്‍ രോഗികള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് എറണാകുളം (644 ) ജില്ലയിലാണ്. വയനാട് ജില്ലയിലാണ് കുറവ് (105) കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

- Advertisement -

നിലവില്‍ സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3,14,684 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,94,358 പേര്‍ വീടുകളിലും 20,326 പേര്‍ ആശുപത്രിയിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. അതേസമയം ഇന്ന് 2,219 പേരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്.

Latest news
MORE IN LATEST NEWS

MOST POPULAR