24.7 C
Qatar
Sunday, April 19, 2026

ഖത്തറിൽ ഇന്ന് 562 പേർ കോവിഡ്-19 ൽ നിന്നും രോഗമുക്തരായി

- Advertisement -

ദോഹ: കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 459 പുതിയ കൊറോണ വൈറസ് കേസുകൾ റിപ്പോർട്ട് ചെയ്തു. 562 പേർ രോഗമുക്തരായി. ഇതുവരെ ഖത്തറിൽ നിന്ന് രോഗമുക്തരായ ആളുകളുടെ എണ്ണം 151,787 ആയി.

പുതിയ 459 കേസുകളിൽ 427 കമ്മ്യൂണിറ്റി കേസുകളും 32 പേർ വിദേശങ്ങളിൽ നിന്ന് മടങ്ങി വന്ന യാത്രക്കാരുമാണ്.

- Advertisement -
എല്ലാ പുതിയ കേസുകളും നിരീക്ഷണത്തിലാണ് , കൂടാതെ അവരുടെ ആരോഗ്യനിലയനുസരിച്ച് ആവശ്യമായ ആരോഗ്യ പരിരക്ഷ ലഭിക്കുന്നുമുണ്ട്.

ഖത്തറിൽ റിപ്പോർട്ട് ചെയ്യപ്പെട്ട പോസിറ്റീവ് കോവിഡ് -19 കേസുകളുടെ എണ്ണം 161,803 ആയി. 9,759 പേർ ഇപ്പോൾ നിലവിൽ ചികിത്സയിലാണ്.

 ഇതുവരെ 257 പേർ വൈറസ് മൂലം മരണപെട്ടു.

- Advertisement -

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 5,554 പേരെ ആദ്യമായി പരീക്ഷണം നടത്തി (ആകെ 9,566 ടെസ്റ്റുകൾ) ഇതുവരെ നടത്തിയ ആകെ ടെസ്റ്റുകൾ 1,516,046 ആയി.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ആശുപത്രിയിൽ പ്രവേശിച്ച 93 കേസുകളാണ് ആശുപത്രിയിലെ മൊത്തം രോഗികളുടെ എണ്ണം 670 ആയി കണക്കാക്കുന്നത്. 10 രോഗികളെ തീവ്രപരിചരണ വിഭാഗത്തിൽ പ്രേവേശിപ്പിച്ചു. 94 പേർക്ക് ഐസിയുവിൽ വൈദ്യസഹായം തുടരുന്നു.

ഖത്തറിൽ കോവിഡ് -19 ന്റെ നിയന്ത്രണങ്ങൾ ക്രമേണ നീക്കംചെയ്യുമ്പോൾ, മുൻകരുതൽ നടപടികൾ പാലിച്ച് വൈറസ് നിയന്ത്രിക്കുന്നതിൽ എല്ലാവരും അവരുടെ പങ്ക് വഹിക്കേണ്ടത് പ്രധാനമാണ്
Latest news
MORE IN LATEST NEWS

MOST POPULAR