30.7 C
Qatar
Friday, April 24, 2026

ഖത്തറിൽ രണ്ടു പേർ ഇന്ന് കോവിഡ്-19 ന് കീഴടങ്ങി

- Advertisement -

ദോഹ: കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 277 പുതിയ കൊറോണ വൈറസ് കേസുകൾ റിപ്പോർട്ട് ചെയ്തു. 157 പേർ രോഗമുക്തരായി. ഇതുവരെ ഖത്തറിൽ നിന്ന് രോഗമുക്തരായ ആളുകളുടെ എണ്ണം 144,015 ആയി.

പുതിയ 227 കേസുകളിൽ 191 കമ്മ്യൂണിറ്റി കേസുകളും 36 പേർ വിദേശങ്ങളിൽ നിന്ന് മടങ്ങി വന്ന യാത്രക്കാരുമാണ് .

- Advertisement -
എല്ലാ പുതിയ കേസുകളും നിരീക്ഷണത്തിലാണ് , കൂടാതെ അവരുടെ ആരോഗ്യനിലയനുസരിച്ച് ആവശ്യമായ ആരോഗ്യ പരിരക്ഷ ലഭിക്കുന്നുമുണ്ട്.

ഇന്ന്  85, 64 വയസ് പ്രായമുള്ള രണ്ട് മരണങ്ങളും മന്ത്രാലയം റിപ്പോർട്ട് ചെയ്തു.

ഖത്തറിൽ റിപ്പോർട്ട് ചെയ്യപ്പെട്ട പോസിറ്റീവ് കോവിഡ് -19 കേസുകളുടെ എണ്ണം 147,504 ആയി. 3,241 പേർ ഇപ്പോൾ നിലവിൽ ചികിത്സയിലാണ്. ഇതുവരെ 248 പേർ വൈറസ് മൂലം മരിച്ചു.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 5,203 പേരെ ആദ്യമായി പരീക്ഷണം നടത്തി (ആകെ 10,502 ടെസ്റ്റുകൾ) ഇതുവരെ നടത്തിയ ആകെ ടെസ്റ്റുകൾ 1,323,172 ആയി.

- Advertisement -

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ആശുപത്രിയിൽ പ്രവേശിച്ച 44 കേസുകളാണ് ആശുപത്രിയിലെ മൊത്തം രോഗികളുടെ എണ്ണം 324 ആയി കണക്കാക്കുന്നത്. രണ്ടു രോഗികളെ തീവ്രപരിചരണ വിഭാഗത്തിൽ പ്രേവേശിപ്പിച്ചു. 32 പേർക്ക് ഐസിയുവിൽ വൈദ്യസഹായം തുടരുന്നു.

ഖത്തറിൽ കോവിഡ് -19 ന്റെ നിയന്ത്രണങ്ങൾ ക്രമേണ നീക്കംചെയ്യുമ്പോൾ, മുൻകരുതൽ നടപടികൾ പാലിച്ച് വൈറസ് നിയന്ത്രിക്കുന്നതിൽ എല്ലാവരും അവരുടെ പങ്ക് വഹിക്കേണ്ടത് പ്രധാനമാണ്.
Latest news
MORE IN LATEST NEWS

MOST POPULAR