ദോഹ: 2023 എഎഫ്‌സി ഏഷ്യൻ കപ്പിനുള്ള അന്തിമ 26 അംഗ ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. ഇന്ത്യയുടെ പരിശീലകൻ ഇഗോർ സ്റ്റിമാക്കാണ് ടീമിനെ പ്രഖ്യാപിച്ചത്. ഏഷ്യൻ കപ്പിൽ ഓസ്ട്രേലിയ, ഉസ്ബെക്കിസ്ഥാൻ, സിറിയ എന്നിവയ്ക്കൊപ്പം ഇന്ത്യ ഗ്രൂപ്പ് ബിയിലാണ് ഉൾപ്പെട്ടിട്ടുള്ളത്.
ഇഷാൻ പണ്ഡിത, ലാല്ലിയൻസുവാലാ ചാങ്‌ത്തെ, മൻവീർ സിംഗ്, രാഹുൽ കന്നോളി പ്രവീൺ, സുനിൽ ഛേത്രി (ക്യാപ്റ്റൻ), വിക്രം പ്രതാപ് സിംഗ് എന്നിവർ മുന്നേറ്റനിരയിൽ പന്തുതട്ടും.
അനിരുദ്ധ് താപ്പ, ബ്രാൻഡൺ ഫെർണാണ്ടസ്, ദീപക് താൻഗി, ലാലെങ്മാവിയ റാൾട്ടെ, ലിസ്റ്റൻ കോളാസോ, നയോരേം മഹേഷ് സിംഗ്, സഹൽ അബ്ദുൽ സമദ്, സുരേഷ് സിംഗ് വാങ്‌ജം, ഉദാന്ത സിംഗ് എന്നിവരാണ് മധ്യ നിരയിൽ കളിക്കുക.
ആകാശ് മിശ്ര, ലാൽചുങ്ങ്നുങ്ക, മെഹ്‌താബ് സിംഗ്, നിഖിൽ പൂജാരി, പ്രീതം കോട്ടാൽ, രാഹുൽ ഭേഹ്ക്കെ, സന്ദേശ് ജിങ്കൻ, സുഭാശിഷ് ബോസ് എന്നിവരാണ് പ്രതിരോധനിരയിൽ ടീമിലുൾപ്പെട്ടത്. അമ്രീന്ദർ സിംഗ്, ഗുർപ്രീത് സിംഗ് സന്ധു, വിശാൽ കെയ്ത് എന്നീ 3 പേരാണ് ഗോൾകീപ്പർമാരായി സ്‌ക്വാഡിലുള്ളത്.
ജനുവരി 12ന് രാത്രി 7.30ന് ലുസെയ്ൽ സ്റ്റേഡിയത്തിലാണ് ഏഷ്യൻ കപ്പ് ഉദ്ഘാടന മത്സരം. ജനുവരി 13ന് അഹ്‌മദ് ബിൻ അലി സ്റ്റേഡിയത്തിൽ ഓസ്ട്രേലിയയും ഇന്ത്യയും തമ്മിലാണ് ആദ്യ മത്സരം നടക്കുക. ജനുവരി 18ന് അഹ്‌മദ് ബിൻ അലി സ്റ്റേഡിയത്തിൽ ഉസ്സെക്കിസ്ഥാനുമായാണ് ഇന്ത്യയുടെ രണ്ടാമത്തെ പോരാട്ടം. ജനുവരി 23ന് അൽ- ബെയ്ത് സ്റ്റേഡിയത്തിൽ സിറിയയുമായാണ് മൂന്നാമത്തെ മത്സരം.
Content Highlights: India announced squad list for AFC Asian cup
