26.4 C
Qatar
Sunday, April 19, 2026

ലോകത്തിന് മുഴുവനും ആവശ്യമുള്ള കോവിഡ് പ്രതിരോധ വാക്സിനുണ്ടാക്കാന്‍ ഇന്ത്യക്ക് സാധിക്കും: ബില്‍ ഗേറ്റ്സ്

- Advertisement -

ലോകം മുഴുവനും വിതരണം ചെയ്യാനുള്ള ശേഷിയിൽ കോവിഡ് പ്രതിരോധ വാക്സിൻ നിർമ്മിക്കാൻ ഇന്ത്യക്ക് സാധിക്കുമെന്ന് അഭിപ്രായപ്പെട്ട് മൈക്രോസോഫ്റ്റ് സ്ഥാപകൻ ബിൽ ഗേറ്റ്‌സ്. ഇന്ത്യയിലെ ഫാർമസ്യൂട്ടിക്കൽ കമ്പനികൾക്ക് അതിനുള്ള ശേഷിയുണ്ടെന്നാണ് ബില്‍ ഗേറ്റ്സ് പറഞ്ഞത്.

മരുന്നുകൾ വാക്സിനുകൾ എന്നിവ സംബന്ധിച്ച കാര്യത്തില്‍ ഇന്ത്യയിൽ അനേകം പ്രധാനപ്പെട്ട കാര്യങ്ങൾ സംഭവിച്ചിട്ടുണ്ട്. നിലവിൽ ലോകരാജ്യങ്ങള്‍ക്ക് മരുന്നുകൾ വിതരണം ചെയ്യാന്‍ ഇന്ത്യയിലെ കമ്പനികള്‍ക്ക് കഴിയുന്നുണ്ട്. ലോകത്ത് മറ്റ് എവിടെ നിർമ്മിച്ചതിലും കൂടുതൽ വാക്സിന്‍ ഇന്ത്യയില്‍ വികസിപ്പിച്ചിട്ടുണ്ട്. കൊറോണ വൈറസിനെ പ്രതിരോധിക്കുന്ന വാക്സിൻ കണ്ടുപിടിക്കുന്നതിലും ഇന്ത്യൻ മരുന്ന് കമ്പനികള്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ബില്‍ ഗേറ്റ്‌സ് പറഞ്ഞു. കോവിഡിനെതിരായ ഇന്ത്യയുടെ പോരാട്ടത്തെ സംബന്ധിച്ച് ഡിസ്കവറി പ്ലസ് സംപ്രേഷണം ചെയ്ത ഡോക്യുമെന്‍ററിയില്‍ സംസാരിക്കവേയാണ് അദ്ദേഹം തന്റെ അഭിപ്രായം പ്രകടിപ്പിച്ചത്.

- Advertisement -

സെറം ഇന്‍സ്റ്റിറ്റ്യൂട്ട്, ബയോ ഇ, ഭരത് ബയോടെക് തുടങ്ങിയ കമ്പനികളുടെ പേരുകളും ബില്‍ ഗേറ്റ്സ് തന്റെ വാക്കുകളിൽ പരാമര്‍ശിച്ചു. കോവിഡ് എന്ന മഹാമാരിയെ നേരിടാനും മരണ നിരക്ക് കുറയ്ക്കാനും വാക്സിന്‍ കണ്ടെത്തേണ്ടത് അത്യാവശ്യമാണ്. വലിയ ഒരു രാജ്യമായതുകൊണ്ടുതന്നെ ആരോഗ്യ രംഗത്ത് ഇന്ത്യ നേരിടുന്നത് വലിയ വെല്ലുവിളിയാണ്. നഗരങ്ങളിൽ ജനസാന്ദ്രത വളരെ കൂടുതലാണ്. അതാണ് കോവിഡ് വ്യാപനത്തിന്റെ പ്രധാന കാരണമെന്നും ബില്‍ ഗേറ്റ്സ് അഭിപ്രായപ്പെട്ടു.

English summary; India can produce covid vaccine needed worldwide: Bill Gates

Latest news
MORE IN LATEST NEWS

MOST POPULAR