ദോഹ: ഇന്ത്യയിലേക്കുള്ള വിമാനസർവീസുകളുടെ വിവരങ്ങൾ ഇന്ത്യൻ എംബസി പ്രസിദ്ധീകരിച്ചു. വന്ദേഭാരത് മിഷന്റെ നാലാം ഘട്ടത്തിൽ ഖത്തറിൽ നിന്നും ജൂൺ ഏഴു മുതൽ ഇരുപത്തിമൂന്നു വരെയാണ് വിമാന സർവീസുകളുള്ളത്.
ലഖ്നൗ, മുംബൈ, ഹൈദരാബാദ്, ചെന്നൈ, ബെംഗളൂരു, തിരുവനന്തപുരം, കൊച്ചി, കണ്ണൂര്‍, കോഴിക്കോട് എന്നിവിടങ്ങളിലേക്കെല്ലാം സർവീസുകളുണ്ട്.
നാട്ടിലേക്കു മടങ്ങേണ്ടവർക്ക് ഇഒഐഡി (EOID) ഉപയോഗിച്ച് ടിക്കറ്റുകൾ ബുക്കു ചെയ്യാം. അതേ സമയം ആദ്യത്തെ ലക്ഷ്യസ്ഥാനത്ത് എത്തിയതിനു ശേഷം നിർബന്ധിത ക്വാറന്റിൻ പൂർത്തിയാക്കാത്തവർക്ക് വന്ദേ ഭാരത് പദ്ധതിയുമായി ചേർന്ന് കണക്ടിങ്ങ് ഫ്ളൈറ്റുകൾ എടുക്കാൻ കഴിയില്ലെന്നും അവ റദ്ദാക്കപ്പെട്ട് പണം നഷ്ടപ്പെടുന്ന അവസ്ഥയുണ്ടാകുമെന്നും എംബസി അറിയിച്ചു.
