27.5 C
Qatar
Saturday, April 18, 2026

ഇന്ത്യ-കാനഡ ബന്ധം കൂടുതൽ വഷളാവുന്നു! കാനഡ പൗരന്മാർക്ക് വിസ സർവീസുകൾ നിർത്തിവെച്ച് ഇന്ത്യ

- Advertisement -

ന്യൂഡൽഹി:കാനഡയുമായുള്ള ബന്ധം വഷളായിരിക്കേ, വീണ്ടും കടുത്ത നടപടിയുമായി ഇന്ത്യ രംഗത്തെത്തിയിരിക്കുകയാണ്. കാനഡ പൗരന്മാർക്ക് വിസ നൽകുന്നത് ഇന്ത്യ നിർത്തിവെച്ചു. ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെയാണ് പുതിയ നടപടി. ഖാലിസ്ഥാൻ സിഖ് അനുകൂല നേതാവായ ഹർദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഇരു രാജ്യങ്ങളും തമ്മിൽ തർക്ക നിലനിൽക്കെയാണ് ഇന്ത്യയുടെ നടപടി.

ഹിജ്ജാർ കൊല്ലപ്പെട്ട സംഭവത്തിൽ ഇന്ത്യയ്ക്ക് പങ്കുണ്ടെന്ന് ആരോപിച്ച് ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥനെ പുറത്താക്കിയ കാനഡയുടെ നടപടിക്ക് കനേഡിയൻ നയതന്ത്ര ഉദ്യോഗസ്ഥനെ പുറത്താക്കി അതേ നാണയത്തിലാണ് ഇന്ത്യ തിരിച്ചടിച്ചത്.

- Advertisement -

ഇതിന് പിന്നാലെയാണ് വീണ്ടും നടപടി കടുപ്പിച്ച്, കാനഡ പൗരന്മാർക്ക് വിസ നൽകുന്നത് ഇന്ത്യ നിർത്തിവെച്ചത്. കാനഡയിലെ ഇന്ത്യൻ വിസ സർവീസാണ് അനിശ്ചിതകാലത്തേയ്ക്ക് നിർത്തിവെച്ചത്.ഓൺലൈൻ വിസ അപേക്ഷാ കേന്ദ്രമായ BLS ഇന്റർനാഷണൽ ഇത് സംബന്ധിച്ച് അറിയിപ്പുകൾ നൽകി കഴിഞ്ഞു. ഇനി ഒരറിയിപ്പ് ഉണ്ടാകുന്നത് വരെ വിസ നൽകില്ലെന്നാണ് ഇന്ത്യ അറിയിച്ചിരിക്കുന്നത്.

Content Highlights: India stops visa services to canadians

Latest news
MORE IN LATEST NEWS

MOST POPULAR