ദോഹ: ഖത്തറിൽ പ്രവാസികളുടെ നിയമപരമായ ആവശ്യങ്ങൾക്ക് ഇന്ത്യൻ എംബസിയുടെ കീഴിലെ ഐ.സി.ബി.എഫിന്റെ (ഇന്ത്യൻ കമ്മ്യൂണിറ്റി ബെനവലൻ്റ് ഫോറം) ലീഗൽ സെൽ പ്രവർത്തിക്കുന്നു. തെയ്‌സീർ പെട്രോൾ സ്റ്റേഷന്റെ പുറകിലുള്ള ഐ.സി.ബി.എഫ് – ഐ.ഐ.സി.സി തുമാമ ഓഫീസിലാണ് ലീഗൽ സെല്ലിന്റെ പ്രവർത്തനം.
എല്ലാ ഞായറാഴ്ചയും ബുധനാഴ്ചയും വൈകുന്നേരം 6:30 മുതൽ രാത്രി 9:30 മണി വരെ ലീഗൽ സെൽ പ്രവർത്തിക്കും. ഐസിബിഎഫ് ഓഫീസിൽ എല്ലാ മാസവും ആദ്യത്തെ വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 3:30 മുതൽ 5:30 വരെയും ലീഗൽ സെൽ സേവനങ്ങൾ പ്രയോജനപ്പെടുത്താം.
ഐ.എൽ.എഫ്.എഫ്.ക്യുവിൻ്റെ (ഇന്ത്യൻ ലോയേർസ് ഫ്രറ്റേർണിറ്റി ഫോറം ഖത്തർ) സഹകരണത്തോടെയാണ് ലീഗൽ സെൽ ആരംഭിച്ചത്. ലീഗൽ കൺസൾട്ടേഷനുകൾ ആവശ്യമുള്ളവർക്ക് അപ്പോയ്ന്റ്മെന്റ് നിർബന്ധമാണ്. അപ്പോയ്ന്റ്മെന്റുകൾക്ക് +974 7701 2808 (സറീന അഹദ് )നമ്പറിലോ +974 3032 2730 (അബ്ദുൽ റഊഫ് ) എന്ന നമ്പറിലോ ബന്ധപ്പെടാവുന്നതാണ്.
Content Highlights: Indian Community Benevolent Forum’s legal cell
