29.2 C
Qatar
Thursday, April 16, 2026

ഖത്തറിൽ ഓർമകളുടെ നിറവിൽ ഐസിസി, സ്ഥാപകദിനം ആഘോഷിച്ച് ഇന്ത്യൻ കൾച്ചറൽ സെന്റർ

- Advertisement -

ഇന്ത്യൻ എംബസിയുടെപിന്തുണയോടെ പ്രമുഖ ഇന്ത്യൻ കമ്മ്യൂണിറ്റി അംഗങ്ങൾ ഇന്ത്യൻ കൾച്ചറൽ സെന്റർ (ഐസിസി) എന്ന പേരിൽ ഒരു ഉന്നത സംഘടന സ്ഥാപിക്കാൻ ഒന്നിച്ചു ചേരുകയുണ്ടായി. അങ്ങനെയാണ് ഖത്തറിൽ ഇന്ത്യൻ സാംസ്‌കാരിക കൗൺസിലെന്ന പ്രഥമ ആശയം ഉടലെടുക്കുന്നത്.

ആദ്യത്തെ കൂടിക്കാഴ്ച എംബസി പരിസരത്ത് 1991 സെപ്റ്റംബർ 8 നാണ് നടന്നത്. ഖത്തറിലെ മുൻ ഇന്ത്യൻ അംബാസഡർ രമേഷ് ചന്ദ്ര ശുക്ലയുടെ രക്ഷാകർതൃത്വത്തിലാണ് ഇന്ത്യൻ സാംസ്‌കാരിക കൗൺസിലിന്റെ വിജയകരമായ മൂന്ന് പതിറ്റാണ്ടിന്റെ ആദ്യയാത്ര ആരംഭിച്ചത്. 1992 ഒക്ടോബർ 26 നാണ് ഐസിസി ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തത്. അൻഷു ജെയിൻ ആയിരുന്നു അന്നത്തെ മാനേജിങ് കമ്മിറ്റിയിലുണ്ടായിരുന്നത്.

- Advertisement -

സ്ഥാപകദിനത്തോടനുബന്ധിച്ച് ശാശ്വത സമാധാനത്തിൽ വിശ്രമിക്കുന്ന സ്ഥാപക അംഗങ്ങളുടെ ഓർമ്മയ്ക്കായി ഒരു മിനിറ്റ് മൗനം ആചരിച്ചു. ഐസിസി ജനറൽ സെക്രട്ടറി കൃഷ്ണൻകുമാർ സ്വാഗതപ്രസംഗം നടത്തി, ദാതാക്കളും സ്ഥാപകരും ആജീവനാന്ത അംഗങ്ങളും കഴിഞ്ഞ മാനേജിംഗ് കമ്മിറ്റികളും നടത്തിയ കഠിനാധ്വാനത്തെ സ്മരിച്ചു കൊണ്ട് ഐസിസി സ്ഥാപക ദിനം ആഘോഷിക്കുന്നത് തുടരുമെന്ന് പ്രഖ്യാപിച്ചു.

1993 മുതൽ 95 വരെ ഐസിസിയുടെ ആദ്യ തിരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റായിരുന്ന റോളണ്ട് മെൻഡോങ്ക, ഐസിസി രൂപീകരിക്കുന്നതിലെ തന്റെ ഓർമ്മകളെക്കുറിച്ചും അനുഭവങ്ങളെക്കുറിച്ചും സംസാരിച്ചു. ആദ്യ ഐസിസി സ്ഥാപക അംഗമായിരുന്ന നോറിൻ പാറ്റ്സി റൊണാൾഡ് മെൻഡോങ്കയും സദസ്സിൽ സന്നിഹിതനായിരുന്നു.

Latest news
MORE IN LATEST NEWS

MOST POPULAR