ദോഹ: ഖത്തറിലെ ഇന്ത്യക്കാരുടെ പ്രശ്നങ്ങൾ കേൾക്കുന്നതിനും സാധ്യമായ പരിഹാര നടപടികൾ നിർദേശിക്കുന്നതിനുമായി മാസം തോറും നടക്കാറുള്ള ഇന്ത്യൻ എംബസി ഓപൺ ഹൗസ് നാളെ നടക്കും.ഇന്ത്യൻ അംബാസിഡർ വിപുൽ ഓപ്പൺ ഹൗസിന് നേതൃത്വം നൽകും.
ഉച്ചയ്ക്ക് ശേഷം 3 മണി മുതൽ 4.30 വരെ എംബസിയിൽ നേരിട്ട് ഹാജരായും 4.30 മുതൽ 6 മണിവരെ വെബെക്സിലും (മീറ്റിംഗ് ഐ.ഡി 23745720804 , പാസ് കോഡ് 112200 ) 55097295 എന്ന ഫോൺ നബർ വഴിയും ഓപ്പൺ ഹൗസിൽ പങ്കെടുക്കാം. ഓപ്പൺ ഹൗസിൽ പങ്കെടുക്കാൻ താൽപര്യപ്പെടുന്നവർ labour.doha@mea.gov.inഎന്ന ഇമെയിലിലേക്ക് അപേക്ഷകൾ അയക്കുകയും ചെയ്യാവുന്നതാണ്.
Content Highlights: Indian Embassy’s open house tomorrow
