കുവൈത്ത്: പലസ്തീനെതിരായ ഇസ്രായേൽ ആക്രമണത്തിൽ ഇസ്രായേലിനെ പിന്തുണച്ചതിന് കുവൈത്തിൽ നിന്ന് ഒരു ഇന്ത്യൻ നഴ്സിനെക്കൂടി നാടുകടത്തി. അസ്സബാഹ് ഹോസ്പിറ്റലിൽ ജോലി ചെ യ്യുന്ന നഴ്സിനെയാണ് നാടുകടത്തിയത്. പലസ്‌തീൻ വിഷയത്തിൽ ആരോഗ്യ മന്ത്രാലയത്തിൽ ജോലി ചെയ്യുന്ന പ്രവാസി ഇന്ത്യൻ നഴ്സിനെ നാടുകടത്തുന്ന രണ്ടാമത്തെ കേസാണിത്.
നേരത്തേ മുബാറക് അൽ കബീർ ആശുപത്രി യിൽ ജോലി ചെയ്യുന്ന മലയാളി നഴ്സിനെയാണ് നാടുകടത്തിയത്. നഴ്സ് ഇസ്രായേലിനോട് ഐക്യദാർഢ്യം പ്രകടിപ്പിച്ചുകൊണ്ട് വാട്സാപ്പിൽ സ്റ്റാറ്റസ് ഇടുകയും സന്ദേശത്തിൽ ഫലസ്തീനികളെ ഭീകരരെന്ന് പരാമർശിക്കുകയും ഇസ്രായേൽ പതാക പ്രദർശിപ്പിക്കുകയും ചെയ്തതാണ് വിമർശനങ്ങൾക്കിടയാക്കിയത്. പിന്നീട് നഴ്സിന്റെ ഇസ്രായേൽ അനുകൂല നിലപാടിനെക്കുറിച്ച് അഭിഭാഷകനായ ബന്ദർ അൽ മുതൈരി പരാതിപ്പെട്ടതിനെ തുടർന്നാണ് നടപടിയെന്നാണ് റിപ്പോർട്ട്.
പബ്ലിക് പ്രോസിക്യൂഷനിൽ പരാതി ലഭിച്ചതിനെ തുടർന്നാണ് മുബാറക് ഹോസ്പിറ്റലിൽ ജോലി ചെയ്യുന്ന മലയാളി നഴ്സിനെതിരെയും നടപടിയുണ്ടായത്. ഫലസ്തീൻ വിഷയത്തിൽ വിരുദ്ധമായ നിലപാട് സ്വീകരിച്ചതിനെ തുടർന്നാണ് പരാതി നൽകിയത്.
