ദോഹ: ഭാരത സർക്കാറിന്റെ വന്ദേഭാരത് മിഷൻ നാലാം ഘട്ടത്തിന്റെ ഭാഗമായി ഖത്തറില്‍ നിന്നും ഇന്ത്യയിലേക്കുള്ള ഇന്‍ഡിഗോ വിമാന സര്‍വീസുകളുടെ ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു. ഇന്ത്യയിലേക്ക് മടങ്ങുന്നതിനായി എംബസിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളവർക്കാണ് ഓണ്‍ലൈനായി സീറ്റുകള്‍ ബുക്ക് ചെയ്യാൻ കഴിയുക.
ഇന്ത്യയിലേക്കുള്ള ഇൻഡിഗോയുടെ 193 സര്‍വീസുകളിൽ 151 സര്‍വീസുകളും കേരളത്തിലേക്കാണ്. തിരുവനന്തപുരം 34, കോഴിക്കോട് 35, കൊച്ചി 47, കണ്ണൂർ 35 ഇങ്ങനെയാവും സര്‍വീസുകൾ ഉണ്ടായിരിക്കുക. ഓഗസ്റ്റ് 15 വരെയുള്ള കാലയളവിലാണ് ഈ സർവീസ് നടക്കുക.
https://www.goindigo.in എന്ന ലിങ്ക് ഉപയോഗിച്ച് ടിക്കറ്റ് ബുക്ക് ചെയ്യാനാവും.
എംബസിയില്‍ ഇതുവരെ രജിസ്റ്റര്‍ ചെയ്തിട്ടില്ലാത്തവർ ആദ്യം https://www.indianembassyqatar.gov.in/indian_nationals_repatriation_reg_form
എന്ന ലിങ്ക് ഉപയോഗിച്ച് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.
എന്നാൽ മാത്രമാണ് ഓൺലൈൻ വഴി ടിക്കറ്റ് ബുക്ക് ചെയ്യാൻ സാധിക്കുക.
