27.7 C
Qatar
Thursday, April 16, 2026

കേന്ദ്രത്തിന്‍റെ പുതിയ തീരുമാനം കേരളത്തിന്‌ ബാധകമല്ലെന്ന് റിപ്പോര്‍ട്ട്.

- Advertisement -

`ദോഹ : വിദേശത്ത് നിന്ന് വരുന്നവര്‍ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുണ്ടെങ്കില്‍ 7 ദിവസത്തെ ക്വാറന്‍റെയിന്‍ ആവശ്യമില്ലെന്ന നടപടി കേരളത്തില്‍ ബാധകമല്ലെന്ന് റിപ്പോര്‍ട്ട്. സാഹചര്യം വ്യക്തമാക്കിയാല്‍ സംസ്ഥാനങ്ങള്‍ക്ക് ക്വാറന്‍റെയിന്‍ വ്യവസ്ഥകള്‍ തീരുമാനിക്കാമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം നിര്‍ദേശിച്ചിരുന്നു.

വിദേശത്ത് നിന്ന് യാത്രപുറപ്പെടുന്നതിന് 72 മണിക്കൂനുള്ളിലെ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കൈവശമുണ്ടെങ്കില്‍ 7 ദിവസത്തെ ക്വാറന്‍റെയിനില്‍ കഴിയേണ്ട ആവശ്യമില്ലെന്ന പുതിയ തീരുമാനത്തെ മറ്റു സംസ്ഥാനങ്ങള്‍ ഇനിയും പ്രതികരിച്ചിട്ടില്ല.

- Advertisement -

അതേസമയം രാജ്യത്തെ വിവിധ വിമാനത്താവളങ്ങളില്‍ ഇറങ്ങുന്ന പ്രവാസികള്‍ യാത്രക്കിടയില്‍ വീണ്ടും വിമാനത്തില്‍ വച്ച് കൊവിഡ് ബാധ ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്താണ് ഈ നടപടിയെന്ന് സംസ്ഥാന ആരോഗ്യപ്രിന്‍സിപ്പല്‍ സെക്രട്ടറി രാജന്‍ എന്‍ ഖോബ്രഗഡെ വ്യക്തമാക്കി.

Latest news
MORE IN LATEST NEWS

MOST POPULAR