ദോഹ: കോർപറേറ്റ് സോഷ്യൽ റെസ്പോണ്സിബിലിറ്റിയുടെ ഭാഗമായി റമദാനിൽ തൊഴിലാളികൾക്ക് മൊവാസലാത്ത് (കർവ) സൗജന്യ സ്മാർട്ട് കാർഡുകൾ വിതരണം ചെയ്യും. ഖത്തർ ചാരിറ്റിയുടെ ഭക്ഷണ കിറ്റിനൊപ്പമാണ് സൗജന്യ യാത്രക്കുള്ള കാർഡുകൾ നൽകുക എന്ന് കർവ സി.ഇ.ഒ ഫഹദ് അൽ ഖഹ്താനി അറിയിച്ചു.
റമദാനിലെ സന്തോഷം തൊഴിലാളികളുമായി പങ്കുവെക്കുന്നതിനും ഖത്തർ കെട്ടിപ്പടുക്കുന്നതിൽ അവർ നൽകിയ സംഭാവനകൾക്ക് നന്ദി പ്രകാശിപ്പിക്കുന്നതിനുമുള്ള ഒരു മാനുഷിക ആംഗ്യമാണ് ഈ പിന്തുണ.
റോഡ്, ഗതാഗത സുരക്ഷ എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനായി വർക്ഷോപ്പുകൾ, പ്രഭാഷണങ്ങൾ, പരിശീലനങ്ങൾ എന്നിവ വിവിധ സർക്കാർ സ്ഥാപങ്ങൾ വഴി കർവ നടത്തിവരുന്നുണ്ട്.
