23.5 C
Qatar
Friday, April 17, 2026

ഏഷ്യൻ കപ്പിന്റെ ഭാഗമായി തകർപ്പൻ ബോളിവുഡ് തീം പരിപാടികളുമായി കത്താറ!

- Advertisement -

ദോഹ: 2023 എഎഫ് സി ഏഷ്യൻ കപ്പിന്റെ ഭാഗമായി ബോളിവുഡ് തീം പ്രകടനങ്ങളുമായി ഖത്തറിന്റെ സാംസ്‌കാരിക കേന്ദ്രമായ കത്താറ. ഖത്തറിലെ ഇന്ത്യൻ എംബസിയുടെ ഏകോപനത്തോടെയുള്ള പരിപാടികൾ 2024 ജനുവരി 26 ന് വൈകുന്നേരം 5 മണി മുതൽ നടക്കും.

കെട്ടിടം 12ന് പിന്നിൽ നടക്കുന്ന ആഘോഷത്തിൽ മറാത്തി ഡോൾ താഷ, കേരളത്തിന്റെ നാടോടി നൃത്തം (കൈകൊട്ടികളി), ചെണ്ടമേളം, രാജസ്ഥാനി നാടോടി നൃത്തം, കടുവ നൃത്തം (പുലി വേഷം), തെലുങ്ക് നാടോടി നൃത്തം, മറാത്തി നാടോടി നൃത്തം (മംഗൾഗൗർ) തുടങ്ങി വൈവിധ്യമാർന്ന പരിപാടികൾ കത്താറയിൽ നടക്കും.

- Advertisement -

Content Highlights: Katara to host Indian performances as part of AFC celebrations

Latest news
MORE IN LATEST NEWS

MOST POPULAR