23.5 C
Qatar
Friday, April 17, 2026

കേരളത്തിൽ 25,820 പുതിയ കൊറോണ വൈറസ് കേസുകൾ രജിസ്റ്റർ ചെയ്തു; 188 മരണങ്ങൾ

- Advertisement -

തിരുവനന്തപുരം:കേരളത്തിൽ 25,820 പുതിയ കോവിഡ് -19 കേസുകൾ ഞായറാഴ്ച റിപ്പോർട്ട് ചെയ്തു.മൊത്തം കേസുകൾ 23,17,911 ആയി ഉയർന്നു.188 മരണങ്ങളാണ് ഇന്ന് പുറത്തു വന്നത്. മൊത്തം മരണങ്ങൾ 7,358 ആയി.എന്നാൽ കോവിഡ് മുക്തരായവരുടെ എണ്ണം ഇന്ന് ബാധിച്ചവരെക്കാൾ കൂടിനിന്നു.

സജീവ കേസുകൾ 2,77,598 ആണ്.മലപ്പുറത്താണ് ഏറ്റവും കൂടുതൽ കേസുകൾ .3,943 കേസുകളാണ് അവിടെ റിപ്പോർട്ട് ചെയ്തത്. എറണാകുളത്ത് 2,771 ഉം പാലക്കാട് 1,805 ഉം ആണ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത് .

- Advertisement -

വിവിധ ജില്ലകളിലായി 9,56,865 പേർ നിരീക്ഷണത്തിലാണ്.കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മൊത്തം 1,13,205 സാമ്പിളുകൾ ടെസ്റ്റ് ചെയ്തു.ഇന്നത്തെ ടെസ്റ്റ് പോസിറ്റീവ് നിരക്ക് 22.81 ശതമാനമായിരുന്നു.

Latest news
MORE IN LATEST NEWS

MOST POPULAR