22.9 C
Qatar
Saturday, April 18, 2026

ഖത്തർ ദേശീയ ഓപ്പൺ ഫെൻസിങ് ചാമ്പ്യൻഷിപ്പിൽ മലയാളി ബാലന് വെള്ളി മെഡൽ

- Advertisement -

ദോഹ: ഖത്തർ നാഷണൽ ഓപ്പൺ ഫെൻസിങ് ചാമ്പ്യൻഷിപ്പിൽ പതിനൊന്ന് വയസ്സിന് താഴെയുള്ള കുട്ടികളുടെ വിഭാഗത്തിൽ മലയാളി ബാലൻ ബാസിൽ ജാഫർഖാൻ സിൽവർ മെഡൽ കരസ്ഥമാക്കി. ഖത്തർ ഫെൻസിങ്ങ് ഫെഡറേഷൻ ഓഡിറ്റോറിയത്തിൽ നടന്ന ‘ഫോയിൽ’ വിഭാഗത്തിലാണ് ബാസിൽ ജാഫർഖാൻ മികച്ച വിജയം നേടിയത്.

ഫ്രാൻസ്, മലേഷ്യ, ഖത്തർ, ഒമാൻ, ലേബനോൻ, ഫിലിപ്പിപൈൻസ്, ഈജിപ്ത്, തുടങ്ങിയ രാജ്യക്കാരായ കുട്ടികളുമായുള്ള മത്സരത്തിൽ നിന്നാണ് ഇന്ത്യൻ ബാലൻ മികച്ച വിജയം സ്വന്തമാക്കിയത്. 2021, 2022, 2023 ദേശീയ മത്സരങ്ങളിലും, ഗ്രാന്റ് പ്രിക്സ് സർക്യൂട്ട് മത്സരങ്ങളിലും തുടർച്ചയായി ഫോയിൽ വിഭാഗത്തിൽ മൂന്ന് തവണ സ്വർണ്ണവും, രണ്ട് തവണ സിൽവറും, രണ്ട് വെങ്കലവും ബാസിൽ ജാഫർഖാൻ സ്വന്തം പേരിലാക്കിയിട്ടുണ്ട്.

- Advertisement -

ഖത്തറിലെ ബിർള പബ്ലിക് സ്കൂളിലെ അഞ്ചാം ക്ലാസ്സ് വിദ്യാർത്ഥിയായ ബാസിൽ പൊതുപ്രവർത്തകനായ അഡ്വക്കേറ്റ് ജാഫർഖാന്റെയും ആശ ശാദിരിയുടെയും മകനാണ് . ജാഫർഖാന്റെ മറ്റു കുട്ടികളായ ഷൈമ ജാഫർഖാൻ, ജാസിം ജാഫർഖാൻ എന്നിവരും ഖത്തറിലെ ഫെൻസിങ്ങ്, ആർച്ചറി താരങ്ങളാണ്.

Latest news
MORE IN LATEST NEWS

MOST POPULAR