23.5 C
Qatar
Friday, April 17, 2026

IFFHS അവാർഡ് പട്ടികയിൽ സാക്ഷാൽ ലയണൽ മെസിക്കൊപ്പം മലയാളി താരം ജെസിൻ, അഭിമാനനേട്ടം

- Advertisement -

ഇന്റർനാഷണൽ ഫെഡറേഷൻ ഫോർ ഫുട്ബോൾ ഹിസ്റ്ററി ആൻഡ് സ്റ്റാറ്റിസ്റ്റിക്സ്(IFFHS) കഴിഞ്ഞ വർഷത്തെ ഫുട്ബോൾ അവാർഡുകൾ പ്രഖ്യാപിച്ചിരിക്കുകയാണ്.
IFFHS കഴിഞ്ഞവർഷം ഒരു മത്സരത്തിൽ മാത്രമായി ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരത്തിനുള്ള പുരസ്കാരവും പ്രഖ്യാപിച്ചിരുന്നു. അർജന്റീനയുടെ സൂപ്പർതാരമായ ഹൂലിയൻ അൽവാരസാണ് ഈ പുരസ്കാരം സ്വന്തമാക്കിയത്. കഴിഞ്ഞ വർഷം നടന്ന ഒരു കോപ്പ ലിബർട്ടഡോറസ് മത്സരത്തിൽ ഹൂലിയൻ അൽവാരസ് 6 ഗോളുകൾ അടിച്ചുകൂട്ടിയിരുന്നു. അർജന്റീന ക്ലബ്ബായ റിവർ പ്ലേറ്റിന് വേണ്ടിയാണ് 6 ഗോളുകൾ താരം നേടിയത്.

മാത്രമല്ല മലയാളികൾക്ക് അഭിമാനിക്കാവുന്ന ഒരു കാര്യം കൂടി ഈ അവാർഡിൽ സംഭവിച്ചിട്ടുണ്ട്. കഴിഞ്ഞവർഷം ഒരു മത്സരത്തിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരങ്ങളുടെ പട്ടികയിൽ സാക്ഷാൽ ലയണൽ മെസ്സിക്കൊപ്പം ഇടം നേടാൻ കേരള താരം ജെസിൻ തോണിക്കരക്ക് സാധിച്ചിരിക്കുകയാണ്. കഴിഞ്ഞ വർഷം നടന്ന സന്തോഷ് ട്രോഫി മത്സരത്തിൽ കർണാടകക്കെതിരെ കേരളത്തിന് വേണ്ടി 5 ഗോളുകൾ നേടാൻ ജെസിന് സാധിച്ചിരുന്നു. ആ ഗോൾ നേട്ടമാണ് ഇപ്പോൾ ജെസിനെ ഈ പട്ടികയിൽ ഇടം നേടാൻ സഹായിച്ചിരിക്കുന്നത്.

- Advertisement -

കഴിഞ്ഞവർഷം അർജന്റീനക്കൊപ്പം എസ്റ്റോണിയക്കെതിരെ 5 ഗോളുകൾ നേടാൻ മെസ്സിക്ക് കഴിഞ്ഞിരുന്നു. ഒരു സൗഹൃദ മത്സരത്തിലെ ഗോൾ നേട്ടത്തിനാണ് മെസ്സി ഈ പട്ടികയിൽ ഇടം നേടിയിട്ടുള്ളത്. ഒപ്പം ഇറ്റാലിയൻ ഇതിഹാസമായ മരിയോ ബലോടെല്ലിയും ഈ പട്ടികയിൽ ഇടം നേടിയിട്ടുണ്ട്.ഏതായാലും ലയണൽ മെസ്സിയുടെയും ഹൂലിയൻ അൽവാരസിന്റെയുമൊക്കെ ഇടയിൽ സ്ഥാനം പിടിക്കാൻ സാധിച്ചു എന്നുള്ളത് ജെസിനും കേരളത്തിനും അഭിമാനം നൽകുന്ന കാര്യമാണ്.

Content Highlights: Kerala player jesin thonikkara on IFFHS Award list

Latest news
MORE IN LATEST NEWS

MOST POPULAR