29.2 C
Qatar
Thursday, April 16, 2026

കേരളം അതീവ ഗുരുതരാവസ്ഥയിലേക്ക്: സമ്പർക്കത്തിലൂടെ മാത്രം 410 പേർക്ക് രോഗം

- Advertisement -

തിരുവനന്തപുരം: കേരളത്തിന്റെ നില ദിനംപ്രതി ഗുരുതരാമാവുന്നു. ഇന്ന് 608 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഒരു ദിവസത്തെ ഏറ്റവും ഉയര്‍ന്ന കണക്ക് ഇതാണ്. സംസ്ഥാനം അനുദിനം കോവിഡ് വ്യാപനത്തിന്റെ ഭീകരമായ അവസ്ഥയിലേക്കാണെന്ന് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഇന്ന് ഒരു മരണമാണ് റിപ്പോർട്ട്‌ ചെയ്തത്. ആലപ്പുഴ, ചിനക്കരയിലുള്ള 47 വയസ്സ്കാരനാണ് മരിച്ചത്.

130 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും, 68 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 410 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് വൈറസ് ബാധിച്ചത്. ആരോഗ്യ പ്രവർത്തകർ 8, ബിഎസ്എഫ് 1, ഐടിബിപി 2 സിഎസ്എഫ് 2 എന്നിങ്ങനെയും രോഗം ബാധിച്ചു. 26 പേർക്ക് രോഗം ബാധിച്ചതിന്റെ ഉറവിടം വ്യക്തമല്ല.

- Advertisement -

രോഗം സ്ഥിരീകരിച്ചവരുടെ ജില്ല അടിസ്ഥാനത്തിലുള്ള കണക്കുകള്‍:
തിരുവനന്തപുരം 201, എറണാകുളം 70, മലപ്പുറം 58, കോഴിക്കോട് 58, കാസര്‍കോട് 44, തൃശൂര്‍ 42, ആലപ്പുഴ 34, പാലക്കാട് 26, കോട്ടയം 25, കൊല്ലം 23, വയനാട് 12, കണ്ണൂര്‍ 12, പത്തനംതിട്ട 3

എന്നിങ്ങനെയാണ് രോഗമുക്തി നേടിയവരുടെ ജില്ല അടിസ്ഥാനത്തിലുള്ള കണക്കുകള്‍: 181 പേരാണ് ഇന്ന് രോഗമുക്തി നേടിയത്. തിരുവനന്തപുരം 15, കൊല്ലം 2, ആലപ്പുഴ 17, കോട്ടയം 5, തൃശൂര്‍ 9, പാലക്കാട് 49, മലപ്പുറം 9, കോഴിക്കോട് 21, കണ്ണൂര്‍ 49, കാസര്‍കോട് 5

- Advertisement -

കഴിഞ്ഞ 24 മണിക്കൂറിനിടെ 14, 227 സാമ്പിളുകളാണ് പരിശോധിച്ചത്. നിലവിൽ വിവിധയിടങ്ങളിലായി 1,80594 പേരാണ് നിരീക്ഷണത്തിലുള്ളത്.
4376 പേര്‍ ആശുപത്രികളില്‍ നിരീക്ഷണത്തിലുണ്ട്. ഇതുവരെ സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത് 8930 പേര്‍ക്കാണ്. ഇന്ന് മാത്രം 720 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിലവില്‍ ചികിത്സയിലുള്ളത് 4454 പേരാണ്. ഇതുവരെ ആകെ 252302 സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചു. ഇതിൽ 7745 സാമ്പിളുകളുടെ പരിശോധന ഫലം ലഭിച്ചിട്ടില്ല.

English summary; Kerala reports 608 COVID-19 cases 181 recoveries and one death in last 24 hours

Latest news
MORE IN LATEST NEWS

MOST POPULAR