ദോഹ : തൃശൂർ സ്വദേശി ഖത്തറിൽ നിര്യാതനായി . തൃശൂർ ജില്ലയിൽ അണ്ടത്തോട് സെന്ററിന് കിഴക്ക് ഭാഗം താമസിക്കുന്ന വാരിയത്തൻ അബ്ദു മകൻ അൻവർ ( 31 ) ആണ് മരിച്ചത് . ഖത്തറിലെ ബാബാ ചപ്പാത്തി റസ്റ്റോറന്ററിലാണ് ജോലി. സുബൈദയാണ് അമ്മ. കല്യാണം കഴിച്ചിട്ടില്ല.
മൃതദേഹം നടപടി ക്രമങ്ങൾ പൂർത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ഖത്തർ കെ.എം.സി.സി. മയ്യിത്ത് പരിപാലന കമ്മറ്റി ഇൽ ഇഹ് സാൻ ചെയർമാൻ മഹ്ബൂബ് നാലകത്ത് അറിയിച്ചു.
