ദോഹ : ഖത്തറിൽ ഹൃദയാഘാതം മൂലം മലയാളി മരിച്ചു .മലപ്പുറം നിലമ്പുർ പൂക്കോട്ടുംപാടം സ്വദേശി പെരിങ്ങാട്ടുചോല ജാഫർ ( 53 ) ആണ് മരണപ്പെട്ടത്. മുൻപ് ഖത്തറിലുണ്ടായിരുന്ന ഇദ്ദേഹം കുറച്ചുകാലത്തെ ഇടവേളക്ക് ശേഷം കഴിഞ്ഞ മാസമാണ് ദോഹയിൽ തിരിച്ചെത്തിയത്.
ഭാര്യ: മിനി. മുഹമ്മദ് ഫായിസ് , മുഹമ്മദ് യാസിർ , മുഹമ്മദ് ഉവൈസ് എന്നിവരാണ് മക്കൾ. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങൾ തുടരുകയാണെന്നു കെ.എം.സി.സി അൽ ഇഹ്സാൻ മയ്യിത്ത് പരിപാലന കമ്മറ്റി ചെയർമാൻ മഹ്ബൂബ് നാലകത്ത് അറിയിച്ചു.
