ദോഹ: ഖത്തർ ലോകകപ്പ് കാണാനെത്തിയ മലയാളി യുവാവ് ദോഹയിൽ നിര്യാതനായി. കൊച്ചി പാലാരിവട്ടം അഡ്വ.ജോണി മാത്യുവിന്റേയും നിഷി മാത്യുവിന്റേയും മകൻ ജോർജ് ജോൺ മാത്യൂസാണ് മരിച്ചത്. 31 വയസ്സായിരുന്നു.
മാന്നാർ കരിവേലിൽ പത്തിച്ചേരിയിൽ കെ.വി. മാത്യുവിന്റെയും ( മലങ്കര ഓർത്തോഡക്സ് സഭ മാനേജിംഗ് കമ്മറ്റി അംഗം ) മോളി മാത്യുവിന്റേയും മകൾ അനു മാത്യൂ ആണ് ഭാര്യ . മകൻ : മീഖാ ജോർജ്. സഹോദരി മീനു മാത്യുവും ഭർത്താവ് കോര രാജു വടക്കേടത്തും അമേരിക്കയിലാണ് .
