22.6 C
Qatar
Friday, April 17, 2026

രക്താർബുദം: ഖത്തറിൽ മലയാളി യുവാവ് മരിച്ചു

- Advertisement -

ദോഹ . ഖത്തറിൽ രക്താർബുദം ബാധിച്ച് മലയാളി യുവാവ് മരിച്ചു. എടപ്പാൾ സുകപുരം അനീഷ് നിവാസിൽ ഗോപിനാഥന്റെയും സീതാദേവിയുടെയും മകനായ അഭിലാഷാണ് മരിച്ചത്. 42 വയസായിരുന്നു.

ശാരീരിക ബുദ്ധിമുട്ടുകളെ തുടർന്നു ഹമദ് ആശുപത്രിയിലെ തീവ്രപരിചരണ വിഭഗത്തിൽ പ്രവേശിപ്പിക്കുകയായിരുന്നു. പിന്നീട് നടന്ന ടെസ്റ്റുകളിൽ അഭിലാഷിൽ രക്താർബുദം സ്ഥിരീകരിക്കുകയായിരുന്നു.

- Advertisement -

അൽഖോറിൽ സ്വന്തമായി ബിസിനസ് ചെയ്തു വരികയായിരുന്നു അഭിലാഷ്. ഭാര്യ: കമലാദേവി .മകൻ:അനികേത് നടപടിക്രമങ്ങൾക്ക് ശേഷം നാളെ പുലർച്ചെ ഖത്തർ എയർ വേയ്സ് വിമാനത്തിൽ മൃതദേഹം നാട്ടിൽ എത്തിക്കുമെന്ന് സുഹൃത്തുക്കൾ വ്യക്തമാക്കി.

Latest news
MORE IN LATEST NEWS

MOST POPULAR