27.7 C
Qatar
Thursday, April 16, 2026

ദുബായ് ഡ്യൂട്ടി ഫ്രീ മില്ലെനിയം മില്യണയർ നറുക്കെടുപ്പിൽ പ്രവാസി മലയാളിക്ക് 7.8 കോടിയുടെ സമ്മാനം

- Advertisement -

ദുബായ്: ദുബായ് ഡ്യൂട്ടി ഫ്രീ മില്ലെനിയം മില്യണയർ നറുക്കെടുപ്പിൽ പ്രവാസി മലയാളിക്ക് 10 ലക്ഷം ഡോളർ സമ്മാനമായി ലഭിച്ചു. ഒമാനിൽ താമസിക്കുന്ന 62 കാരൻ ജോൺ വർഗീസിനാണ് ഏകദേശം 7.8 കോടി ഇന്ത്യൻ രൂപ മൂല്യമുള്ള സമ്മാനം ലഭിച്ചത്. ദുബായ് ഇന്റർനാഷണൽ എയർപോർട്ട് കോൺകോഴ്സ് ഡിയിൽ ഇന്നലെ നടന്ന മില്ലെനിയം മില്യണയർ 392 -ാമത് സീരീസ് നറുക്കെടുപ്പിലാണ് വർഗീസ് സമ്മാനം നേടിയത്.

മേയ് 29 ന് വാങ്ങിയ 0982 എന്ന ടിക്കറ്റ് നമ്പറിനാണ് സമ്മാനം ലഭിച്ചത് . ആറു വർഷമായി ദുബൈ ഡ്യൂട്ടി ഫ്രീ പ്രൊമോഷനിൽ പങ്കെടുക്കുന്ന ഒരാളാണ് ജോൺ വർഗീസ്. മസ്കറ്റിൽ ഒരു കൺസ്യൂമർ ഗുഡ്സ് കമ്പനിയിലെ ജനറൽ മാനേജരായി ജോലിചെയ്യുന്നു.ആദ്യമായാണ് ഒരു നറുക്കെടുപ്പിൽ വിജയിക്കുന്നതെന്നും ഇപ്പോൾ ദുബൈ ഡ്യൂട്ടി ഫ്രീ തന്റെ ജീവിതത്തിന്റെ ഭാഗമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

- Advertisement -

35 വർഷമായി ദുബൈയ്ക്കും മസ്കറ്റിനും ഇടയിൽ യാത്ര ചെയ്യാറുള്ള വർഗീസ് കൊവിഡ് മഹാമാരിക്കു മുൻപ് ദുബൈ എയർപോർട്ടിലെ ദുബൈ ഡ്യൂട്ടി ഫ്രീ ഫൈനസ്റ്റ് സർപ്രൈസ് കൗണ്ടറിൽ നിന്നായിരുന്നു ടിക്കറ്റ് വാങ്ങിയിരുന്നത്.

സമ്മാനത്തുകയിൽ നല്ലൊരു ശതമാനം റിട്ടയർമെന്റിന് ശേഷമുള്ള ജീവിതത്തിനായി മാറ്റിവെക്കുമെന്ന് വർഗീസ് പറഞ്ഞു. ബാക്കിയുള്ളതിൽ ഒരു ഭാഗം സ്ത്രീകൾക്കും കുട്ടികൾക്കും ഗുണകരമാകുന്ന രീതിയിൽ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി നൽകാനുമാണ് ജോൺ വർഗീസ് തീരുമാനിച്ചിരിച്ചിരിക്കുന്നത്.

Latest news
MORE IN LATEST NEWS

MOST POPULAR