ദോഹ : ഖത്തറിൽ കൊവിഡ് വ്യാപനം തടയാൻ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ നീക്കുന്നതിന്റെ രണ്ടാം ഘട്ടം ഇന്നു മുതൽ നിലവിൽ വന്നതോടെ മാളുകൾ, പള്ളികൾ, ഫുഡ് കോർട്ടുകൾ, വിനോദ കേന്ദ്രങ്ങൾ, കളി സ്ഥലങ്ങൾ എന്നിവയിൽ കുട്ടികൾ വന്നു തുടങ്ങി .
നിയന്ത്രണങ്ങൾ നീക്കുന്നതിന്റെ രണ്ടാം ഘട്ടത്തിൽ എടുത്ത പ്രധാനപ്പെട്ട തീരുമാനമായിരുന്നു പരിമിതമായ ശേഷിയിൽ അനുവദിക്കുന്ന ആളുകൾക്കൊപ്പം കുട്ടികൾക്കും ഈ സ്ഥലങ്ങളിൽ പ്രവേശിക്കാമെന്നത്. വളരെക്കാലമായി വീടുകൾക്കുള്ളിൽ തുടരുന്ന കുട്ടികൾ അനുഭവിക്കുന്ന മാനസിക പ്രശ്നങ്ങൾക്കും ഇത് ആയാസം നൽകും.
