ദോഹ: തൊഴിൽ നിയമത്തിന് വിധേയമായി സ്വകാര്യ മേഖലയിലെ തൊഴിലാളികൾക്ക് ഈദ് അവധി മുഴുവൻ ശമ്പളത്തോടെ മൂന്ന് ദിവസമായിരിക്കുമെന്ന് തൊഴിൽ മന്ത്രാലയം അറിയിച്ചു. തൊഴിൽ സാഹചര്യങ്ങൾ അനുസരിച്ച് ഈദ് അവധി ദിവസങ്ങളിൽ തൊഴിലാളിയെ ജോലിക്ക് നിയമിക്കണമെങ്കിൽ, തൊഴിൽ നിയമത്തിലെ ആർട്ടിക്കിൾ (74)-ൽ ഉള്ള ഓവർടൈം ജോലിയും അവരുടെ അലവൻസുകളും സംബന്ധിച്ച വ്യവസ്ഥകൾ ബാധകമാക്കുമെന്ന് മന്ത്രാലയം അറിയിച്ചു.
തൊഴിലുടമകൾക്കും തൊഴിലാളികൾക്കും മന്ത്രാലയം അഭിനന്ദനങ്ങളും അനുഗ്രഹങ്ങളും അറിയിച്ചു.
Content Highlights : Labour ministry announces Eid holidays for private sector
