26.4 C
Qatar
Sunday, April 19, 2026

മിന്നല്‍ പരിശോധന : കണ്ടെത്തിയത് നിലവാരമില്ലാത്ത മാസ്കുകളും സാനിറ്റൈസറുകളും

- Advertisement -

ദോഹ : കോവിഡ് വ്യാപനം തടയുന്നതിനും പ്രതിരോധിക്കുന്നത്തിനുമായി ജനങ്ങൾ ഉപയോഗിച്ച് വരുന്ന മാസ്കുകളും സാനിറ്റൈസറുകളും വിപണനം നടത്തുന്ന സ്ഥാപനങ്ങളിൽ അധികൃതർ പരിശോധന നടത്തി. ഇത്തരം വസ്തുക്കൾ നിർമിക്കുന്ന രാജ്യത്തെ കമ്പനികളിൽ വാണിജ്യ വ്യവസായ മന്ത്രാലയം നടത്തിയ പരിശോധനയിൽ 68 ലംഘനങ്ങളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

രാജ്യത്തെ വാണിജ്യസ്ഥാപനങ്ങളിലെ പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നതിന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ കണ്ടെത്തിയ നിയമലംഘനങ്ങളിൽ 61 എണ്ണം പൊതുജനാരോഗ്യ സുരക്ഷയുമായി ബന്ധപ്പെട്ടവയും 7എണ്ണം നിലവാരമില്ലാത്ത മാസ്കുകളും സാനിറ്റ്റൈസറുകളും വിപണനം നടത്തിയതിനാലുമാണ്.

- Advertisement -

രാജ്യത്തെ കോവിഡ് പ്രതിസന്ധി ഒഴിവാക്കുന്നതിനായി ജനങ്ങൾ അധികാരികളുടെ നിർദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്നും അല്ലാത്തപക്ഷം ഉപഭോക്തൃസംരക്ഷണ നിയമവുമായി ബന്ധപ്പെട്ട നിയമത്തിന്റെ അടിസ്ഥാനത്തിൽ നടപടി സ്വീകരിക്കും. കൂടാതെ 3000 റിയാൽ വരെ പിഴ ചുമത്തുമെന്നും മന്ത്രാലയം അറിയിച്ചു.

Latest news
MORE IN LATEST NEWS

MOST POPULAR