27.6 C
Qatar
Saturday, April 18, 2026

കായികരംഗത്തെ ഓസ്കാർ എന്നറിയപ്പെടുന്ന ലോറിയസ് പുരസ്‌കാരം ലയണൽ മെസിക്ക്

- Advertisement -

കായികരംഗത്തെ ഓസ്കാർ എന്നറിയപ്പെടുന്ന ലോറിയസ് അവാർഡ് വീണ്ടും സ്വന്തമാക്കി ലയണൽ മെസി . കഴിഞ്ഞ ദിവസം സ്പോർട്ട്സ് നടന്ന ചടങ്ങിലാണ് ലോറിയസ് സ്പോർട്സ്മാൻ ഓഫ് ദി ഇയർ പുരസ്കാരം മെസി സ്വന്തമാക്കിയത്. ഖത്തർ ലോകകപ്പിൽ അർജന്റീന ടീമിനെ കിരീടത്തിലേക്ക് നയിച്ച പ്രകടനമാണ് നായകൻ ലയണൽ മെസിയെ ഈ അവാർഡിന് അർഹനാക്കിയത്. ലോകകപ്പ് ടൂർണമെന്റിലെ മികച്ച താരവും ലയണൽ മെസിയായിരുന്നു.

ഇതോടെ ഫുട്ബോൾ ലോകത്ത് രണ്ടു തവണ ലോറിസ് സ്പോർട്ട്സ് മാൻ ഓഫ് ദി ഇയർ പുരസ്കാരം നേടുന്ന കായികതാരമാവാനും മെസിക്ക് സാധിച്ചു. 2020 ലാണ് ഇതിനു മുൻപ് ലയണൽ മെസി ഈ പുരസ്കാരം സ്വന്തമാക്കുന്നത്. ലോകകപ്പ് ജേതാക്കളായ അർജന്റീന ടീമിനും അവാർഡ് ലഭിച്ചു.ലോറിസ് അവാർഡ്സിലെ ഏറ്റവും മികച്ച ടീമിനുള്ള പുരസ്കാരമാണ് അർജന്റീന സ്വന്തമാക്കിയത്.

- Advertisement -

Content Highlights: Lionel Messi wins prestigious Laureus world Sportsman of the year award

Latest news
MORE IN LATEST NEWS

MOST POPULAR