27.7 C
Qatar
Thursday, April 16, 2026

ലോക്സഭാ തിരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കും, വാർത്താസമ്മേളനം 3 മണിക്ക്

- Advertisement -

ലോക്സഭാ തിരഞ്ഞെടുപ്പ് തീയതി ഇന്ന് ഉച്ചകഴിഞ്ഞ് 3ന് തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിക്കും.
പതിനേഴാം ലോക്‌സഭയുടെ കാലാവധി ജൂൺ 16നു അവസാനിക്കും. 2014, 2019 വർഷങ്ങളിലെ തിരഞ്ഞെടുപ്പുകൾക്കു സമാനമായി ഘട്ടംഘട്ടമായി ഏപ്രിലിൽ തുടങ്ങി മേയിൽ അവസാനിക്കുന്ന രീതിയിലായിരിക്കും ഇത്തവണയും വോട്ടെടുപ്പ്.

അരുണാചൽപ്രദേശ്, സിക്കിം,ആന്ധ്ര, ഒഡീഷ,നിയമസഭാ തിരഞ്ഞെടുപ്പും ഇന്ന് പ്രഖ്യാപിക്കും. ജമ്മുകശ്മീർ നിയമസഭാ തിരഞ്ഞെടുപ്പ് ലോക്‌സഭാ തിരഞ്ഞെടുപ്പിനൊപ്പം നടക്കുമോയെന്നും ഇന്നത്തെ തിരഞ്ഞെടുപ്പ് യോഗത്തിൽ അറിയാനാകും.

- Advertisement -

മുൻ ഉത്തരാഖണ്ഡ് കേഡർ ഐ.എ.എസ്. ഉദ്യോഗസ്ഥൻ സുഖ്ബീർ സിങ് സന്ധു, മുൻ കേരള കേഡർ ഐ.എ.എസ്. ഉദ്യോഗസ്ഥൻ ഗ്യാനേഷ് കുമാർ എന്നിവർ പുതിയ തിരഞ്ഞെടുപ്പ് കമ്മീഷണർമാരായി ചുമതലയേറ്റെടുത്തതിന് പിന്നാലെയാണ് പ്രഖ്യാപനം ശനിയാഴ്ചയുണ്ടാകുമെന്ന് കമ്മീഷൻ അറിയിച്ചിരിക്കുന്നത്. മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാറിനൊപ്പം രണ്ട് കമ്മീഷണർമാരും തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചുകൊണ്ടുള്ള വാർത്താസമ്മേളനത്തിൽ പങ്കുചേരും.

Latest news
MORE IN LATEST NEWS

MOST POPULAR