ദോഹ : ഖത്തർ വോഡാഫോണും സ്മാർട് സ്‌കൂട്ടർ ഷെയറിങ് സർവീസ് ലൂപ് മൊബിലിറ്റി ആപ്ലിക്കേഷൻ ഇന്റർനെറ്റ് ഓഫ് തിങ്‌സും സംയുക്തമായി എല്ലാവർക്കും ഇ-സ്‌കൂട്ടറുകൾ ലഭ്യമാക്കുന്നു. രജിസ്ട്രേഷനിലൂടെ നിശ്ചത സമയപരിധിക്കുള്ളിലാണ് ലൂപ് സ്കൂട്ടറുകള്‍ വാടകക്ക് നൽകുന്നത്. ഓൺലൈൻ രജിസ്ട്രേഷനിലൂടെ പണമടക്കാനുള്ള സൗകര്യവും അധികൃതർ ജനങ്ങൾക്കായി ഒരുക്കുന്നുണ്ട്.
വൈകുന്നേരങ്ങളിലെ സവാരിക്കും ഓഫിസിലേക്കും മറ്റുമായി സൗകര്യപ്രദമായ വാഹനമെന്ന രീതിയിൽ ഇ- സ്‌കൂട്ടർ ഉപയോഗിക്കുന്നവർ രാജ്യത്ത് ഏറെയാണ്. ഇ -സ്‌കൂട്ടറുകള്‍ എല്ലാവരിലേക്കും എത്തുന്നതിനായി ലൂപ് മൊബിലിറ്റി ആപ്ലിക്കേഷനിലൂടെയാണ് രജിസ്റ്റർ ചെയ്യേണ്ടത്. വെബ്സൈറ്റിലൂടെ രജിസ്റ്റർ ചെയ്യുന്നവർക്ക് നിശ്ചിത സമയത്തിനായി ഇ -സ്‌കൂട്ടറുകൾ വാടകക്ക് ലഭിക്കുന്നതാണ്. കൂടാതെ ഇതിനയുള്ള പണവും ക്രെഡിറ്റ് കാർഡിലൂടെ ഓണലൈന്‍ മുഖേന അടക്കാനാകും. ഒരു മിനിറ്റിന് 75 ദിർഹം വീതമാണ് ലൂപ് സ്‌കൂട്ടറുകളുടെ വാടകക്കായി ഈടാക്കുന്നത്.
നിലവില്‍ ഖത്തറിലെ വെസ്റ്റ് ബേ, കോര്‍ണിഷ് എന്നിവിടങ്ങളിലാണ് ലൂപ് ഇ-സ്‌കൂട്ടറുകളുടെ സേവനം ലഭിക്കുന്നത്. ബേസിക്, അഡ്വാന്‍സ്ഡ്, പ്രോ എന്നിങ്ങനെ മൂന്ന് പാക്കേജില്‍ ഏത് ഇ-സ്‌കൂട്ടറുകള്‍ വേണമെങ്കിലും ഉപഭോക്താക്കള്‍ക്ക് തിരഞ്ഞെടുക്കാവുന്നതാണ്.
