ദോഹ:പ്രമുഖ റീട്ടെയിൽ ശൃംഖലയായ ലുലു ഹൈപ്പർമാർക്കറ്റ് ഖത്തറിലെ സാന്നിധ്യം കൂടുതൽ ശക്തമാക്കി. പുതിയ സ്റ്റോർ തുറക്കുന്നതിലൂടെ ഖത്തറിലെ ലുലു സ്റ്റോറുകളുടെ എണ്ണം 13 ആയി. സർക്കാർ അധികാരികളുടെയും ഉപഭോക്താക്കളുടെയും സഹായവും പിന്തുണയും ഇല്ലാതെ ഈ അസാധാരണ വളർച്ച സാധ്യമാകില്ലെന്ന് മാനേജ്‌മെന്റ് സൂചിപ്പിച്ചു. നിലവിലുള്ള അസാധാരണമായ സാഹചര്യങ്ങളും കോവിഡ് -19 പ്രോട്ടോക്കോളിനെ ബഹുമാനിക്കുന്നതും കൊണ്ടും, ഉദ്ഘാടന ചടങ്ങ് ഒരു വെർച്വൽ പ്ലാറ്റ്ഫോമിയിട്ടാണ് നടത്തിയത്.
ഉയർന്ന നിലവാരമുള്ള ഉൽപന്ന ശ്രേണിക്ക് പുറമെ, ആരോഗ്യവും ശുചിത്വ നടപടികളും നടപ്പിലാക്കുന്നതിലൂടെയും കോൺടാക്റ്റ്ലെസ് പേയ്‌മെന്റുകൾ മുതൽ ജീവനക്കാർക്കിടയിലെ സുരക്ഷാ നടപടികൾ, ഷോറൂം, വെയർ ഹൗസ്, ഗതാഗത സൗകര്യങ്ങൾ എന്നിവ പതിവായി ശുചിത്വം പാലിക്കുന്നതിലൂടെയുമാണ് സുരക്ഷിതമായ ഷോപ്പിംഗ് ലുലു ഉറപ്പുവരുത്തുന്നത്. കൂടാതെ, ശുചിത്വ പ്രോട്ടോക്കോൾ നടപടികള്‍, സാമൂഹിക അകലം, ചെക്ക് ഔട്ടുകളിൽ കാഷ്യർമാർക്ക് സുതാര്യമായ സംരക്ഷണ കവചങ്ങൾ,കൂടാതെ എല്ലാ ഉപരിതലങ്ങളും ടച്ച് പോയിന്റുകളും പതിവായി വൃത്തിയാക്കുന്നത് തുടങ്ങിയവ എല്ലാം ഉപഭോക്താക്കളുടെയും ജീവനക്കാരുടെയും ആരോഗ്യ സുരക്ഷയും ആരോഗ്യവും ഉറപ്പുവരുത്തുന്നതിന് കോവിഡ് -19 പ്രോട്ടോക്കോൾ അടിസ്ഥാനമാക്കി നടക്കുന്നുണ്ട്.
85,000 ചതുരശ്രയടി വിസ്തീർണ്ണമുള്ള കാർ പാർക്ക് സൗകര്യമുള്ള ഈ പുതിയ സ്റ്റോർ, ദൈനംദിന അവശ്യവസ്തുക്കൾക്കായുള്ള വൺ-സ്റ്റോപ്പ് ഷോപ്പായി മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്. മഹമൂദ്, ഫ്രീജ് അബ്ദുൽ അസീസ്, മുഷൈറബ്, മുണ്ടാസ, അൽ സദ്, അൽ നാസർ ലൊക്കേഷനുകളിലാണ് പുതിയ സ്റ്റോറുകള്‍ ആരംഭിക്കുന്നത്.
ഗുണനിലവാരമുള്ള ഉൽപ്പന്നങ്ങളും ലോകോത്തര ഷോപ്പിംഗ് അനുഭവവും ഉയർത്തിക്കാട്ടുന്ന ലുലു, ആദ്യ ദിവസം മുതൽ തന്നെ ഉപഭോക്താക്കളോട് പ്രതിജ്ഞാബദ്ധമായ അതേ ബ്രാൻഡ് ഐഡന്റിറ്റിക്ക് അനുസൃതമായി തന്നെയാണ് പ്രവർത്തിക്കനൊരുങ്ങുന്നത്. ഉപഭോക്തൃ സൗകര്യങ്ങള്‍, പ്രീമിയം ഗുണനിലവാരമുള്ള ഉൽപ്പന്നങ്ങൾ, ഉയർന്ന മത്സരാധിഷ്ഠിത വിലകൾ, മികച്ച ഉപഭോക്തൃ സേവനവനങ്ങളും അതിലേറെ, ലോകോത്തര ഷോപ്പിംഗ് അനുഭവത്തിന്റെ ഒരു മാതൃകയായി അംഗീകരിക്കപ്പെടുമെന്നും മാനേജ്മെന്‍ററിയിച്ചു.
ആധുനിക ഷോപ്പിംഗിന്റെ ആവശ്യങ്ങൾ നിറവേറ്റുന്നതിനാണ് പുതിയ ഔട്ട്‌ലെറ്റ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഉപഭോക്താക്കളുടെ സൗകര്യാർത്ഥം മണി എക്സ്ചേഞ്ച്, എടിഎം തുടങ്ങിയ സേവനങ്ങൾ സ്റ്റോറിലുണ്ടെന്ന് മാനേജ്‌മെന്റ് വ്യക്തമാക്കി.
പുതിയ ഹൈപ്പർമാർക്കറ്റ് എല്ലാ വിഭാഗത്തിലുള്ള ചരക്കുകളും പ്രദർശിപ്പിക്കുന്ന രീതിയിലാണ് സജ്ജമാക്കിയിരിക്കുന്നത്. ഓർഗാനിക് ഭക്ഷണ ശ്രേണികളും ലോകമെമ്പാടുമുള്ള ഇറക്കുമതി ചെയ്യുന്ന മറ്റ് പ്രത്യേക ഭക്ഷണങ്ങളും സ്റ്റോക്കുകളില്‍ ലഭ്യമായിരിക്കും. പ്രാദേശിക സംരംഭങ്ങളെ പിന്തുണയ്‌ക്കുന്നതിനും എല്ലാ ഖത്തറി ഉൽപ്പന്നങ്ങൾക്കും മുൻഗണനാടിസ്ഥാനത്തിൽ ആരംഭിക്കുന്നതിന് പുതിയ സ്റ്റോറിൽ പ്രത്യേക ഏരിയ ഉണ്ടായിരിക്കും.
പലചരക്ക്, ഗാർഹിക, ഇലക്‌ട്രോണിക്‌സ്, മൊബൈൽ, പാദരക്ഷ, ലഗേജ്, കളിപ്പാട്ടങ്ങൾ, ഗാർഹിക ഫർണിഷിംഗ്, ലിനൻ, പുതിയ ഭക്ഷണം, പഴങ്ങൾ, പച്ചക്കറികൾ എന്നിവ ഉൾപ്പെടെയുള്ള എല്ലാ വിഭാഗങ്ങളിലെയും ഉദ്ഘാടന ഓഫറുകളും പ്രത്യേക പ്രൊമോകളും പുതിയ സ്റ്റോറല്‍ ആരംഭിച്ചിട്ടുണ്ട്.
