25.5 C
Qatar
Sunday, April 19, 2026

മെയ്ഡ് ഇൻ ഖത്തർ ഫെസ്റ്റിവലിന് തുടക്കമായി

- Advertisement -

ദോഹ: മെയ്ഡ് ഇന്‍ ഖത്തര്‍ ഫെസ്റ്റിവലിന് തുടക്കമായി.രാജ്യത്തെ ലുലു ഹൈപ്പര്‍മാര്‍ക്കറ്റുകളില്‍ലാണ് ഫെസ്റ്റിവൽ നടക്കുന്നത്.
‘ഖത്തരി ഉത്പന്നങ്ങള്‍ നമ്മുടെ ആദ്യ ചോയ്സ്‌’ എന്നതാണ് ഫെസ്റ്റിവലിന്റെ പ്രമേയം.

കൊവിഡ് പ്രതിസന്ധിയെ മുൻനിർത്തി മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയത്തിലെ കാര്‍ഷിക, ഫിഷറീസ് കാര്യങ്ങളുടെ ചുമതലയുള്ള അണ്ടര്‍ സെക്രട്ടറി ശൈഖ് ഡോ. ഫലാഹ് ബിന്‍ നാസര്‍ അല്‍താനി വെര്‍ച്വല്‍ ആയാണ് ഫെസ്റ്റിവലിന്റെ ഉദ്ഘാടന കര്‍മ്മം നിര്‍വഹിച്ചത്.

- Advertisement -

ഉപയോക്താക്കള്‍ക്ക് ഖത്തരി ഭക്ഷ്യവസ്തുക്കളുടെയും ഭക്ഷ്യേതര ഉത്പന്നങ്ങളുടെയും കാര്‍ഷിക ഉത്പന്നങ്ങളുടെയും വൈവിധ്യവും, സമൃദ്ധിയും ആസ്വദിക്കാനുള്ള മികച്ച അവസരമാണ് ഫെസ്റ്റിവല്‍.
ഈയൊരു ലക്ഷ്യത്തോടെ 2010 മുതലാണ് ലുലു ഹൈപ്പർ മാർക്കറ്റ് ഫെസ്റ്റിവൽ തുടങ്ങിയത്.
ജൂൺ 25 ന് ആരംഭിച്ച ഫെസ്റ്റിവൽ ഒരാഴ്ചയാണ് നീണ്ട് നിൽക്കുക.

Latest news
MORE IN LATEST NEWS

MOST POPULAR