- Advertisement -
ദോഹ: ഖത്തറിൽ ഹൃദയഘാതം മൂലം മലപ്പുറം സ്വദേശി മരിച്ചു. മലപ്പുറം വെളിയങ്കോട് പാമ്പന്റോഡ് മദ്രസക്ക് പടിഞ്ഞാർ ഭാഗം താമസിക്കുന്ന പരേതനായ ആലിയുടെ മകൻ മുല്ലക്കാട്ടിൽ ബഷീർ (49) ആണ് മരിച്ചത്.
ഉംസലാൽ അലിയിലെ ഒരു സ്വകാര്യ കമ്പനിയിൽ ഡ്രൈവർ ആയി ജോലിചെയ്ത് വരികയായിരുന്നു. ഫൗസിയയാണ് ഭാര്യ. രണ്ടു പെണ്മക്കൾ ഉണ്ട്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള ശ്രെമത്തിലാണെന്നു ബന്ധുക്കൾ അറിയിച്ചു.
