ദോഹ: കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായുള്ള നിയന്ത്രണങ്ങൾ നീക്കം ചെയ്യുന്നതിന്റെ രണ്ടാം ഘട്ടത്തിൽ വീണ്ടും മാൾ ഓഫ് ഖത്തർ വീണ്ടും തുറന്നു.
മതിയായ സുരക്ഷാ മുൻകരുതലുകൾ ഏർപ്പെടുത്തിയും നടപടിക്രമങ്ങൾ കൃത്യമായി പാലിച്ചുമാണ് മാൾ ഓഫ് ഖത്തർ നീണ്ട ഇടവേളക്കു ശേഷം വീണ്ടും പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്. മാളിലെ എല്ലാ റീട്ടെയിൽ ഔട്ട്ലെറ്റുകളും തുറന്ന് പ്രവർത്തിക്കും.
റീട്ടെയിൽ ഔട്ട്‌ലെറ്റുകൾ തുറക്കുമെങ്കിലും വിനോദകേന്ദ്രങ്ങൾ, സിനിമ, കുട്ടികളുടെ കളിസ്ഥലങ്ങൾ എന്നിവ തുറന്നു പ്രവർത്തിക്കില്ല. റെസ്റ്ററൻറുകളും കഫേകളും ടേക്ക് എവേ, ഹോം ഡെലിവറി സേവനങ്ങൾ ലഭ്യമാക്കും.
ഞായറാഴ്ച മുതൽ ബുധനാഴ്ച വരെ രാവിലെ 9 മണി മുതൽ രാത്രി പത്തു മണി വരെയും വ്യാഴാഴ്ചകളിൽ രാത്രി 11 മണി വരെയുമാണ് മാൾ തുറന്നു പ്രവർത്തിക്കുക.
ആഴ്ച്ചാവസാനങ്ങളിൽ ഹൈപ്പർമാർക്കറ്റ്, ഫാർമസി, എന്നിങ്ങനെ അവശ്യ സാധനങ്ങളുടെ സർവീസുകൾ ലഭ്യമാണ്.
പന്ത്രണ്ടു വയസിൽ താഴെയുള്ള കുട്ടികൾക്ക് മാളിൽ പ്രവേശനവിലക്കുണ്ട്.
കൊവിഡ് സുരക്ഷാമാനദണ്ഡങ്ങൾ പാലിക്കുന്ന പ്രവർത്തനങ്ങൾ കൃത്യമായി നടപ്പിലാക്കുമെന്ന് അധികൃതർ അറിയിച്ചു.
ഇതിന്റെ ഭാഗമായി 300 ജീവനക്കാർക്ക് ഇതുവരെ കൊവിഡ് ടെസ്റ്റിങ്ങ് നടത്തിയിട്ടുണ്ട്.
ജനങ്ങൾ എല്ലാവിധ സുരക്ഷാ മുൻകരുതലുകളും പാലിക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടു.
English summary; Mall of Qatar had reopened for its customers in accordance to the second phase of lifting up of COVID regulations in Qatar
