23.5 C
Qatar
Thursday, April 16, 2026

അനുചിതമായ ഉള്ളടക്കം! മമ്മൂട്ടി ചിത്രം കാതൽ ദി കോറിന് ഖത്തറിൽ വിലക്ക്

- Advertisement -

ദോഹ: നവംബർ 23 ന് റിലീസ് പ്രഖ്യാപിച്ച മമ്മൂട്ടി ചിത്രം കാതൽ-ദി കോറിന് ഖത്തർ സെൻസർ ബോർഡ് വിലക്കേർപ്പെടുത്തിയതായി റിപ്പോർട്ടുകൾ പുറത്തു വരുന്നു. കുവൈത്തും ചിത്രത്തിന്റെ പ്രദർശനം തടഞ്ഞിട്ടുണ്ടെന്നാണ് അറിയാനാകുന്നത്.

എൽജിബിടിക്യു ഉള്ളടക്കം ഉള്ളതാകാം വിലക്കിന് കാരണമെന്നാണ് റിപ്പോർട്ട്‌. ജിയോബേബി സംവിധാനം ചെയ്യുന്ന കാതലിൽ മമ്മൂട്ടിയോടൊപ്പം ജ്യോതികയാണ് പ്രധാനവേഷത്തിൽ അഭിനയിക്കുന്നത്.

- Advertisement -

നവംബർ 22 ന് ഗോവ അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ പ്രദർശിപ്പിക്കാൻ ഈ ചിത്രം തിരഞ്ഞടുക്കപ്പെട്ടിരുന്നു. തൊട്ടടുത്ത ദിവസമാണ് ലോകവ്യാപകമായി തിയേറ്റർ റിലീസ് നിശ്ചയിച്ചിട്ടുള്ളത്. ചിത്രത്തിന്റെ ഉള്ളടക്കം സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ വ്യക്തമല്ല.

Content Highlights: Mammootty film kathal got banned in Qatar

Latest news
MORE IN LATEST NEWS

MOST POPULAR